Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിഡി സ്വതന്ത്ര ഡിഷില്‍ പൊതുമേഖലാ ദൂരദര്‍ശന്‍ ചാനലുകള്‍ ലഭ്യമായതിനു പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചു


ഡിഡി സ്വതന്ത്ര ഡിഷില്‍ പൊതുമേഖലാ ദൂരദര്‍ശന്‍ ചാനലുകള്‍ ഇതാദ്യമായി ലഭ്യമായതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളെ അഭിനന്ദിച്ചു.

‘ഡിഡി ഫ്രീ ഡിഷിലൂടെ പ്രസാര്‍ ഭാരതി 11 ഡിഡി ചാനലുകള്‍കൂടി ഇന്ത്യയുടെ ഉപഗ്രഹ സംപ്രേഷണ പരിധിയില്‍ എത്തിച്ചു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള അഞ്ചു ചാനലുകളും ഇതില്‍ പെടും. പ്രാദേശിക സംസ്‌കാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും ഇതു സഹായകമാകും.

ഝത്തീസ്ഗഢ്, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക്, അവരുടേതായ ചാനലുകള്‍ ഡി.ഡി. ഫ്രീ ഡിഷില്‍ ആദ്യമായി ലഭ്യമായതിന് അഭിനന്ദനങ്ങള്‍’, പ്രധാനമന്ത്രി പറഞ്ഞു.