Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലുള്ള സഹകരണത്തിന് ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇക്കൊല്ലം ഫെബ്രുവരിയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളിലേയും ദേശീയ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായും രണ്ട് രാജ്യങ്ങളും കക്ഷികളായ അന്താരാഷ്ട്ര ഉടമ്പടികള്‍, സമ്മേളനങ്ങള്‍, കരാറുകള്‍ എന്നിവ പാലിച്ചും ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണം സാധ്യമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ധാരണാപത്രം സഹായിക്കും.