പിഎം ഇന്ത്യ
ഭവന നിര്‍മ്മാണ മനുഷ്യ അധിവാസ രംഗങ്ങളുമായി ബന്ധപ്പെട്ട വിവര കൈമാറ്റവും, സാങ്കേതിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും, മൊറൊക്കോയും തമ്മില്‍ കഴിഞ്ഞ മാസം ഒപ്പ് വച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം വിലയിരുത്തി.
ഭവന നിര്‍മ്മാണ, മനുഷ്യ അധിവാസ രംഗങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ ധാരണാപത്രത്തിന്റെ നടത്തിപ്പ് വഴിയൊരുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം, സുസ്ഥിര നഗര വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും, നഗരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്യും. ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണ പദ്ധതികള്‍, ജലവിതരണ, ശുചീകരണ നഗര ഗതാഗത പദ്ധതികള്‍, സ്മാര്‍ട്ട് നഗരങ്ങളുടെ വികസനം മുതലായവ പ്രാഥമികമായി ഇതില്‍ ഉള്‍പ്പെടും.