Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഴയിലും കാറ്റിലും ഗുജറാത്തിലുണ്ടായ ലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു


കാലം തെറ്റിയ ശക്തമായ മഴയിലും കാറ്റിലും ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

” ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാലം തെറ്റിയ ശക്തമായ മഴയിലും കാറ്റിലും ഉണ്ടായ ജീവഹാനിയിൽ അതിയായി ദുഖിക്കുന്നു. നിരാശ്രയരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ. അധികൃതർ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നു. ദുരിത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ പരമാവധി ശ്രമം നടത്തി വരികയാണ് ,” പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാലം തെറ്റിയ ശക്തമായ മഴയിലും കാറ്റിലും ജീവന്‍ നഷ്ടപ്പെട്ടരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം അടിയന്തിരാശ്വാസം പ്രധാനമന്ത്രി അനുവധിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി.

******