Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കയിലെ ഭയാനകമായ സ്‌ഫോടനങ്ങളെ പ്രധാനമന്ത്രി അപലപിച്ചു


ശ്രീലങ്കയില്‍ ഉണ്ടായ ഭയാനകമായ സ്‌ഫോടനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.

‘ശ്രീലങ്കയില്‍ ഉണ്ടായ ഭയാനകമായ സ്‌ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നു. നമ്മുടെ മേഖലയില്‍ ഇത്തരമൊരു മൃഗീയതയ്ക്ക് ഇടമില്ല. ശ്രീലങ്കന്‍ ജനതയ്ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരുക്കേറ്റവരുടെ സുഖപ്രാപ്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

*****