Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫോനി ചുഴലിക്കാറ്റ് : മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു


ഫോനി ചുഴിലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതിയില്‍ ഒരു ഉന്നതതല യോഗം ഇന്ന് ന്യൂ ഡല്‍ഹിയില്‍ ചേര്‍ന്നു. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരും കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര ദുരന്തര നിവാരണ സേന, കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

ചുഴലിക്കാറ്റ് സഞ്ചരിക്കാന്‍ ഇടയുള്ള പാതയെ കുറിച്ചും, ഇപ്പോള്‍ നടന്ന് വരുന്ന സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

മതിയായ സാമ്പത്തിക സഹായം, ദേശീയ ദുരന്ത നിവാരണ സേന, സായുധ സേനകള്‍ മുതലായവയുടെ വിന്യാസം, കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനം, വൈദ്യുതി, വാര്‍ത്താവിനിമയ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള ബദല്‍ സംവിധാനങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടും.

ഉരിത്തിരിഞ്ഞ് വരുന്ന സാഹചര്യം വിലയിരുത്തിയ ശേഷം, ചുഴലിക്കാറ്റ് ബാധിക്കാന്‍ ഇടയുള്ള സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ഉറ്റ ഏകോപനം നിലനിറുത്താനും മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാനും, ആവശ്യാനുസരണം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ നടപിടകള്‍ കൈക്കൊള്ളാനും കേന്ദ്ര ഗവണ്‍മെന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.