Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദിയെ ഭൂട്ടാന്‍ പ്രധാനമന്ത്രി ടെലിഫോണില്‍ അഭിനന്ദനം അറിയിച്ചു


ലോക സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോത്തെ ഷെറിംഗ് ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

പ്രധാനമന്ത്രി ശ്രീ. മോദി ഇന്ത്യയ്ക്ക് നല്‍കിയ ശക്തമായ നേതൃത്വത്തെ ഡോ. ലോത്തെ ഷെറിംഗ് പ്രകീര്‍ത്തിച്ചു. മോദിയുടെ വീക്ഷണത്തിലും നേതൃത്വത്തിലും ഇന്ത്യ ഇനിയും വന്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഭൂട്ടാന്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പ്രത്യേകവും ഉദാത്തവുമായ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തവും ആഴത്തിലുള്ളതുമാക്കുന്നതിന് പ്രധാനമന്ത്രി ഡോ. ലോത്തെ ഷെറിംഗിനോടൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.