Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തെലങ്കാന സംസ്ഥാനരൂപീകരണ ദിനത്തില്‍ തെലങ്കാന- ആന്ധ്രാ പ്രദേശ് ജനതയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസകള്‍


തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തെലങ്കാനയിലെയും ആന്ധ്രാ പ്രദേശിലെയും ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നു.

”തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തില്‍ ഈ മനോഹരമായ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍. നമ്മുടെ രാഷ്ട്രപുരോഗതിയില്‍ വന്‍ സംഭാവനകള്‍ നല്‍കുന്ന അധ്വാന ശീലരായ ജനങ്ങള്‍ക്ക് പേര് കേട്ട സംസ്ഥാനമാണ് തെലങ്കാന. തെലങ്കാനയുടെ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു.

ആന്ധ്രാ പ്രദേശിലെ സഹോദരീ – സഹോദരന്മാര്‍ക്കും എന്റെ ആശംസകള്‍. ശാസ്ത്രം മുതല്‍ കായികം വരെയും, വിദ്യാഭ്യാസം മുതല്‍ സംരംഭങ്ങള്‍ വരെയും ആന്ധ്രാ പ്രദേശിന്റെ സംഭാവനകള്‍ അതിരില്ലാത്തതാണ്. വരും വര്‍ഷങ്ങളിലും സംസ്ഥാനം പുരോഗതി നേടട്ടെ, ‘പ്രധാനമന്ത്രി പറഞ്ഞു.