Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ- മൊറോക്കോ സഹകരണത്തിനുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അനുമതി


 

ഇന്ത്യയുടെയും, മൊറോക്കോയുടെയും നീതി ന്യായ കോടതികള്‍ തമ്മില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി.
നീതി ന്യായ സംബന്ധവും, നിയമപരമായ മറ്റ് മേഖലകളിലുമുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെയും കൈമാറ്റത്തിനും ഇന്ത്യയും, മൊറോക്കോയും തമ്മിലുള്ള സഹകരണ പരിപോഷിപ്പിക്കുന്നതിനും ഈ ധാരണാപത്രം വഴിയൊരുക്കും.