Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൊതുമേഖലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ അടച്ച്പൂട്ടലും, വില്‍പ്പനയും സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ മന്ത്രിതല സമിതി രൂപീകരിക്കും


 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു:

1) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് വില്‍ക്കാമെന്ന 2016 ഡിസംബര്‍ 28ലെ തീരുമാനം പരിഷ്‌ക്കരിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസസിന്റെ 2018 ജൂണ്‍ 14ലെ പരിഷ്‌ക്കരിച്ച മാനദണ്ഡപ്രകാരം വില്‍ക്കുന്നതിന് അനുമതി നല്‍കി.
2) തൊഴിലാളികളുടെ ബാദ്ധ്യത (നല്‍കാനുള്ള ശമ്പളം-158.35 കോടിയും സ്വയം വിരമിക്കല്‍ പദ്ധതി ആനുകൂല്യങ്ങള്‍-172.00 കോടിയും ഉള്‍പ്പെടെ) തീര്‍ക്കുന്നതിനായി 330.35 കോടി രൂപയുടെ ബജറ്റ് സഹായം വായ്പയായി നല്‍കും. ഇതിന്റെ ഇനംതിരിച്ചുള്ള കണക്ക് ചുവടെ:
എ) ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഐ.ഡി.പി.എല്‍)-6.50 കോടി രൂപ
ബി) രാജസ്ഥാന്‍ ഡ്രഗസ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍)-43.70 കോടി രൂപ
സി) ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ് ലിമിറ്റഡ് (എച്ച്.എ.എല്‍)-280.15 കോടി രൂപ
3) അടച്ചുപൂട്ടല്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളുടെ തന്ത്രപരമായ വില്‍പ്പനയും നികത്താനുള്ള ബാദ്ധ്യതകള്‍ തീര്‍ക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതിനായി മന്ത്രിമാരുടെ ഒരു സമിതിക്ക് രൂപം നല്‍കും.

പ്രധാനപ്പെട്ട നേട്ടങ്ങള്‍:
എ) 330.35 കോടിയുടെ ബജറ്റ് സഹായം നല്‍കുന്നത് ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍), ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ് ലിമിറ്റഡ് (എച്ച്.എ.എല്‍) എന്നിവയ്ക്ക് കുടിശികയുള്ള ശമ്പളവും സ്വയംവിമരിക്കല്‍ പദ്ധതി പ്രകാരം വിരമിച്ചവര്‍ക്കുള്ള സഹായവും വിതരണം ചെയ്യുന്നതിന് സഹായിക്കും. ഈ പൊതുമേഖലാ സ്ഥാപനങ്ങളിലെ 1000ലധികം തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് ഈ തീരുമാനം സഹായിക്കും.
ബി) മന്ത്രിമാരുടെ കമ്മിറ്റി രൂപീകരിച്ചതിലൂടെ ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍) എന്നിവ അടച്ചുപൂട്ടുന്നതും ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ് ലിമിറ്റഡ് (എച്ച്.എ.എല്‍), ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ബി.സി.പി.എല്‍) എന്നിവയുടെ തന്ത്രപരമായ വില്‍പ്പനയും സംബന്ധിച്ച് 2016 ഡിസംബര്‍ 28ന് എടുത്ത തീരുമാനം നടപ്പാക്കുന്നതിന് വേഗം കൂട്ടും.

പശ്ചാത്തലം:
ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍), ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ് ലിമിറ്റഡ് (എച്ച്.എ.എല്‍), ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ബി.സി.പി.എല്‍) എന്നിവയ്ക്ക് അധികമുള്ള ഭൂമി തുറന്ന മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് കൈമാറിക്കൊ്, ഈ വില്‍പ്പന പ്രക്രിയയിലൂടെ ഇവയുടെ കുടിശികയായ ബാദ്ധ്യതകള്‍ പരിഹരിക്കുനതിനും 2016 ഡിസംബര്‍ 28ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍) എന്നിവ അടച്ചുപൂട്ടുന്നതിനും ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ് ലിമിറ്റഡ് (എച്ച്.എ.എല്‍), ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ബി.സി.പി.എല്‍) എന്നിവയുടെ തന്ത്രപരമായ വില്‍പ്പനയ്ക്കും തീരുമാനിച്ചു. അധികമുള്ള ഭൂമി വില്‍ക്കാന്‍ വകുപ്പ് വളരെ ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും ഒന്നിലധികം തവണ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും വില്‍പ്പനക്കാരെ കത്തൊന്‍ കഴിഞ്ഞില്ല. ഇതിനിടെ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് എന്റര്‍പ്രൈസസ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി വില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് സമര്‍പ്പിച്ചു. അധികഭൂമി വിറ്റ് ഫ് കത്തൊന്‍ കഴിയാതിരുന്നതുമൂലം ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ (ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ് ലിമിറ്റഡ് (എച്ച്.എ.എല്‍), ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ബി.സി.പി.എല്‍) എന്നിവ) തൊഴിലാളികള്‍ക്ക് ശമ്പളമോ സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങളോ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതുമൂലം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് എന്റര്‍പ്രൈസസിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഭൂമി വില്‍ക്കുന്നതിനും അതിന് മുന്നോടിയായി തൊഴിലാളികളുടെ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിന് ബജറ്റ് സഹായം നല്‍കാനും തീരുമാനിക്കുകയായിരുന്നു.