Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുത്തലാഖ് ബില്‍ പാസ്സായത് ലിംഗ നീതിയുടെ വിജയമെന്ന് പ്രധാനമന്ത്രി സമൂഹത്തില്‍ സമത്വം വര്‍ദ്ധിപ്പിക്കുമെന്നും നരേന്ദ്ര മോദി


2019 ലെ മുസ്ലീം വനിതകളുടെ (വിവാഹ അവകാശ സംരക്ഷണ) ബില്‍ പാര്‍ലമെന്റിന്റെ ഇരസഭകളിലും പാസ്സാക്കാന്‍ പിന്‍തുണ നല്‍കിയ എല്ലാ രാഷ്ട്രീയ കക്ഷികളെയും, എം.പി.മാരെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നന്ദി അറിയിച്ചു. അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവെന്നും, അവരുടെ ഈ ചുവടുവയ്പ്പ് ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍ക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ട്വീറ്റ്കളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു :

‘ഒരു മദ്ധ്യകാല ദുരാചാരം ഒടുവില്‍ ചരിത്രത്തിന്റെ ചവിറ്റ് കുട്ടയിലിട്ടു! പാര്‍ലമെന്റ് മുത്തലാഖ് നിരോധിക്കുകയും മുസ്ലീം വനിതകളോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തുകയും ചെയ്തു. ഇത് ലിംഗ സമത്വത്തിന്റെ വിജയമാണ്. അതോടൊപ്പം സമൂഹത്തിലെ സമത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും!’

മുത്തലാഖ് മൂലമുള്ള വലിയ അപരാതങ്ങള്‍ സഹിച്ച മുസ്ലീം വനിതകളുടെ അസാധാരണമായ ധൈര്യത്തിന് അഭിവാദ്യം അര്‍പ്പിക്കേണ്ട വേളയാണിത്. മുത്തലാഖ് നിരോധനം വനിതാ ശാക്തീകരണത്തെ സഹായിക്കുകയും, നമ്മുടെ സമൂഹത്തില്‍ വനിതകള്‍ അര്‍ഹിക്കുന്ന അന്തസ്സ് അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും’.