Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസ നേര്‍ന്നു


രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന വിവിധ ആഘോഷങ്ങളായ ബൈശാഖി, വൈശാഖാദി, മാസാദി, ബൊഹാഗ് ബിഹു, പൊയ്‌ല ബൊയ്ശാഖ്, വിഷു, മഹാ വിഷുബ സംക്രാന്തി, പുതാണ്ട് എന്നിവയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ഈ ആഘോഷങ്ങള്‍ മാനവകുലത്തിന് സന്തോഷവും പുരോഗതിയും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
”വരും വര്‍ഷം ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കുകയും എല്ലാവര്‍ക്കുമിടയില്‍ സൗഹാര്‍ദ്ദവും സന്തോഷവും പരക്കുകയും ചെയ്യട്ടെ” – പ്രധാനമന്ത്രി ആശംസിച്ചു.