പിഎം ഇന്ത്യ
പാരീസില്‍ 2015 ഡിസംബറില്‍ നടത്തിയ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ രൂപംനല്‍കിയ പാരീസ് കരാറില്‍ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്തിസഭായോഗം അനുമതി നല്‍കി.
സ്വതന്ത്ര ചുമതലയുള്ള പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന വകുപ്പു സഹമന്ത്രി ശ്രീ. പ്രകാശ് ജാവദേക്കറാണ് ഇന്ത്യക്കുവേണ്ടി കരാറില്‍ ഒപ്പു വെക്കുക. ഏപ്രില്‍ 22നു യു.എന്‍.സെക്രട്ടറി ജനറല്‍ ശ്രീ. ബാന്‍ കി-മൂണ്‍ നേതൃത്വം നല്‍കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ഒപ്പുവെക്കുന്നത്.
ആഗോള കാലാവസ്ഥാസഹകരണത്തില്‍ നാഴികക്കല്ലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാര്‍. കാലാവസ്ഥാ സംരക്ഷണത്തിനായി ഓരോ രാജ്യത്തിലെയും സാഹചര്യമനുസരിച്ചു ഫലപ്രദമായി പ്രവര്‍ത്തിക്കാനും കണ്‍വെന്‍ഷനിലെ തീരുമാനങ്ങള്‍ നടപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണു കരാര്‍.