പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അര്‍ഹരായ ഗസറ്റ് ഇതര (ആര്.പി.എഫ് / ആര്.പി.എസ്.എഫ് സേനാംഗങ്ങള്‍ ഒഴികെയുള്ള) റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്കാന് തീരുമാനിച്ചു. 11.52 ലക്ഷം റെയില്‍വെ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2024.40 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഖജനാവിന് ഉണ്ടാകും.
ഇത് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് 78 ദിവസത്തെ വേതനം ബോണസായി നല്കി പോരുന്നത്. ഒരിക്കലും അതില്‍ കുറവ് വരുത്തിയിട്ടില്ല.
റെയില്‍വെയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുത്തിയതിനും, വിവധ തലങ്ങളില്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചതിനും, സമാധാനപരമായ വ്യാവസായിക അന്തരീക്ഷം നിലനിര്‍ത്തിയതിനും വലിയൊരു വിഭാഗം റെയില്‍വെ ജീവനക്കാരെ അംഗീകരിക്കുന്നതിനാണ് ഈ ബോണസ്.