Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആയുഷ്മാന്‍ ഭാരതിന് നന്ദി – രത്തന്‍ ബരായി എന്ന ഈ വിദൂരസ്ഥ ദ്വീപ് നിവാസിക്ക് ജീവിതം സാധാരണ നിലയിലാക്കാനും


ആന്‍ഡമാന്‍ നിക്കോബാറിലെ ഒരു പാവപ്പെട്ട  കുടുംബത്തില്‍ നിന്നുള്ള 52 വയസ്സ് പ്രായമുള്ള രത്തന്‍ ബരായി ഹൃദ്രോഗത്താല്‍ കഷ്ടപ്പെടുകയായിരുന്നു. 

പോര്‍ട്ട് ബ്ലെയറിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ നെഞ്ചിന്റെ ഇടതുഭാഗത്ത് വേദനയും, കണക്കിലേറെ വിയര്‍ക്കുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിന് പ്രമേഹവും ബാധിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷം അക്യൂട്ട് ഇന്റീരിയര്‍ വാള്‍ മയോകാര്‍ഡിയാല്‍ ഇന്‍ഫാര്‍ക്ഷന്‍ ആണെന്ന്  കണ്ടത്തി. അദ്ദേഹത്തിന്റെ നില ഭദ്രമാക്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി വന്‍കരയിലെ ഹൃദ്രോഗ വിദഗ്ധര്‍ക്ക് റഫര്‍ ചെയ്തു. 

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് യാതൊരു സൗകര്യവുമില്ലാത്തതിനാല്‍ അത്തരം രോഗികള്‍ ചികിത്സയ്ക്കായി ഇന്ത്യാ വന്‍കരയിലെ നഗരങ്ങളായ കൊല്‍ക്കത്തയിലേയ്‌ക്കോ, ചെന്നൈയിലേയ്‌ക്കോ യാത്ര ചെയ്യേണ്ടി വരും. 
രത്തന്‍ ബരായിയെ സംബന്ധിച്ച് ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ ഇത് ബുദ്ധിമുട്ടായിരുന്നു. 

എന്നാല്‍ ആയുഷ്മാന്‍ ഭാരത് -പി.എം.ജെ.എ.വൈ യിലൂടെയുള്ള പണരഹിത ഇന്‍ഷുറന്‍സ് സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞപ്പോള്‍ ജീവിതത്തില്‍ അത് പ്രതീക്ഷയുടെ ഒരു പുതിയ കിരണം കൊണ്ടുവന്നു. ഈ പദ്ധതിയുടെ സഹായത്തോടെ അദ്ദേഹത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ചികിത്സ സൗജന്യമായി ലഭിച്ചു. 

ഇന്ന് അദ്ദേഹം ആരോഗ്യവാനാണ്. ഒപ്പം ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയുടെ വിജയത്തെ കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച 31 ഗുണഭോക്താക്കളില്‍ ഒരാളുമായിരുന്നു.

കൃത്യം ഒരു വര്‍ഷം മുമ്പ്, 2018 - ല്‍ ഉദ്ഘാടനം ചെയ്ത ആയുഷ്മാന്‍ ഭാരത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. രാജ്യത്തെ 10.74 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് ചികിത്സാ സൗകര്യം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. 

കഴിഞ്ഞ ഒരു വര്‍ഷം രത്തന്‍ ബരായിയെ പോലുള്ള 50,000 ത്തിലേറെ രോഗികള്‍ക്ക് തങ്ങളുടെ സംസ്ഥാനത്തിന് പുറത്ത് മികച്ച ചികിത്സ ലഭിക്കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി വഴിയൊരുക്കി.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിക്ക് കീഴില്‍ 16,085 ആശുപത്രികള്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 41 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും 10 കോടിയിലധികം ഇ-കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുമുണ്ട്. 

ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 20,700 ലേറെ ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

*****