Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയിലെ ദ്വാരക ഡല്‍ഹി വികസന അതോറിറ്റി മൈതാനിയില്‍ പ്രധാന മന്ത്രി നടത്തിയ പ്രസംഗം


ജയ് ശ്രീറാം! ജയ് ശ്രീറാം!

ജയ് ശ്രീറാം! ജയ് ശ്രീറാം!

ജയ് ശ്രീറാം! ജയ് ശ്രീറാം!

ഇവിടെ തടിച്ചു കൂടിയിരിക്കുന്ന സംസ്‌കാര സ്‌നേഹികളായ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ! വിജയദശമി ഉത്സവത്തിന്റെ ഈ ധന്യ വേളയില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

ഉത്സവങ്ങളുടെ നാടാണ് ഇന്ത്യ. ആണ്ടുവട്ടത്തിലെ 365 ദിവസങ്ങളിലും രാജ്യത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒരു ഉത്സവമെങ്കിലും ഉണ്ടാവും. സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള നമ്മുടെയൊക്കെ ജീവിതങ്ങള്‍ അനേകം സാഹസിക പൗരാണിക കഥകളുമായി ബന്ധപ്പെട്ടതാണ്. ഈ പൈതൃകം നമുക്ക് ഉറച്ച സാസംകാരിക ചരിത്രപ്രദാനം ചെയ്തിട്ടുമുണ്ട്. ശാശ്വതമായ സാസംകാരിക നവോത്ഥാനത്തിനും വിദ്യാഭ്യാസത്തിനും പൊതുവായ സാമൂഹ്യ ജീവിതത്തിനുമുള്ള മാര്‍ഗ്ഗമായിട്ടാണ് നമ്മുടെ രാജ്യം ഉത്സവങ്ങളെ കാണുന്നത്. ഉത്സവങ്ങള്‍ നമ്മെ ബന്ധിപ്പിക്കുന്നു, അവ നമ്മെ പ്രചോദിപ്പിക്കുന്നു. അവ നമ്മില്‍ ഉത്സാഹം നിറയ്ക്കുന്നു. പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ കഴിവു നല്കുന്നു. ഉത്സവങ്ങള്‍ നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവയാണ്. അതിനാല്‍ ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തിന്റെ ആത്മാവാണ് ഉത്സവങ്ങള്‍. ഈ മഹത്തായ സംസ്‌കാരം ക്ലബ് സംസ്‌ക്കാരമായി മാറാത്തതിനു കാരണം സഹസ്രാബ്ദം പഴക്കമുള്ള ഈ ആഘോഷ ഘടകം മൂലമാണ്. ഒരാളുടെ ഉള്ളിലെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ ഉപകരണമാണ് ഉത്സവങ്ങള്‍. ഇതാണ് ഉത്സവങ്ങളുടെ ശക്തിയും.
ഉത്സവങ്ങള്‍ക്കിടെ, കഴിവുകളെ സ്ഫുടം ചെയ്യാനും കഴിവുകള്‍ക്ക് സാമൂഹികമായ മാന്യത നല്കാനും കഴിവുകളെ പ്രദര്‍ശിപ്പിക്കാനും സ്ഥായിയായ പരിശ്രമങ്ങള്‍ നടക്കും.

അതു കലയാകട്ടെ, സംഗീത ഉപകരണമാകട്ടെ, സംഗീതമാകട്ടെ, നൃത്തമാകട്ടെ എല്ലാ വിധത്തിലുമുള്ള കലകളും നമ്മുടെ ഉത്സവങ്ങളുമായ ഒഴിവാക്കാനാവാത്ത വിധത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു.

ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ഈ സാംസ്‌ക്കാരിക പാരമ്പര്യം മൂലമാണ,് ഉത്സവങ്ങളിലൂടെ നമ്മുടെ ജീവിതത്തില്‍ സന്നിഹിതമായിരിക്കുന്ന കലകള്‍ മൂലമാണ്, നാം യന്ത്രമനുഷ്യരാകാതെ യഥാര്‍ത്ഥ മനുഷ്യരായി ഇന്നും ജീവിക്കുന്നത്. മാനവികത, വികാരങ്ങള്‍, ദയ, അനുകമ്പ തുടങ്ങിയവ ശാശ്വതമായി പുനരുജ്ജീവിക്കപ്പെടുന്നതും ഉത്സവങ്ങളിലൂടെയാണ്.

അതിനാല്‍ നവരാത്രിയുടെ ഈ ഒന്‍പതു ദിനങ്ങളില്‍ നവരാത്രി ഉത്സവം ആഘോഷിക്കാത്ത ഒറ്റ സ്ഥലം പോലും ഇന്ത്യയില്‍ ഉണ്ടാവില്ല. ശക്തി സാധനയുടെ ഉത്സവം, ശക്തി ആരാധനയുടെ ഉത്സവം നമ്മുടെ ആത്മാവിലെ അരക്ഷിതാവസ്ഥകളും കുറവുകളും ലഘൂകരിക്കും. നമ്മില്‍ പുതിയ ശക്തിയെ സംക്രമിപ്പിച്ചുകൊണ്ട് ഈ ശക്തി പുതിയ രൂപത്തില്‍ ആരാധിക്കപ്പെടും.

മാതാവിനെ ആരാധിക്കുന്ന ഈ രാജ്യത്ത്, ശക്തിയെ ആരാധിക്കുന്ന ഈ രാജ്യത്ത് നമ്മുടെ ഓരോ അമ്മമാരുടെയും പുത്രിമാരുടെയും അന്തസും അഭിമാനവും യശസും സംരക്ഷിക്കേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്.

അതുകൊണ്ട് നമ്മുടെ രാജ്യത്തെ ഉത്സവങ്ങള്‍ കാലാനുസൃതമായി മാറുകയാണ് എന്ന് ഇപ്രാവശ്യം മന്‍ കി ബാത് പരമ്പരയില്‍ ഞാന്‍ പറയുകയുണ്ടായി. മാറ്റങ്ങളെ അഭിമാനത്തോടെ അംഗീകരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. വെല്ലുവിളികളെ നാം നേരിടുന്നു, വെല്ലുവിളികള്‍ നടത്തുന്നു, ആവശ്യാനുസരണം സ്വയം മാറാന്‍ സാധിക്കുന്ന ജനതയാണ് നാം.

വേണ്ടത്ര സമയം ഉള്ളപ്പോഴാണ് നാം മാറ്റങ്ങള്‍ കൊണ്ടുവരിക. എങ്ങിനെ വന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍ നാം വളര്‍ച്ച തുടരും. അതാണ് കാരണം. അതുകൊണ്ടാണ് സമൂഹത്തില്‍ തിന്മ അധികരിക്കുമ്പോള്‍ ആ തിന്മയ്‌ക്കെതിരെ പോരാടുവാന്‍ മഹാന്മാര്‍ ജന്മമെടുക്കുന്നത്. സമൂഹത്തില്‍ നിലനില്ക്കുന്ന തിന്മകള്‍ക്കെതിരെ ആ വ്യക്തി പോരാടുമ്പോള്‍ തുടക്കത്തില്‍ സംഘട്ടനം ഉണ്ടാവുന്നു, എന്നാല്‍ പിന്നീട് ആ മനുഷ്യന്‍ സദ് ഗുരുവായി ആദരിക്കപ്പെടും , അദ്ദേഹം സമൂഹത്തിന് പ്രചോദനമായി മാറും.

എന്നും മാറ്റങ്ങളെ കൈനീട്ടി സ്വീകരിക്കുന്ന ജനതയാണ് നാം. ജനങ്ങള്‍ മാറ്റങ്ങള്‍ അംഗീകരിക്കുമ്പോള്‍, മന്‍ കി ബാത് പരമ്പരയില്‍ ഞാന്‍ പറഞ്ഞതുപോലെ ദീപാവലി ഉത്സവത്തില്‍ നാം ആരാധിക്കുന്നത് മഹാലക്ഷ്മിയെയാണ്.

അത്യുത്സാഹത്തോടെയാണ് നാം ലക്ഷ്മിയെ വരവേല്‍ക്കുന്നത്. അടുത്ത വര്‍ഷം അടുത്ത ദീപാവലി വരെ ലക്ഷ്മിദേവി നമ്മോടൊപ്പം നമ്മുടെ വീട്ടില്‍ ഉണ്ടാവും എന്നതാണ് നമ്മുടെ ഒരു സ്വപ്‌നം. ലക്ഷ്മിദേവി നമുക്കൊപ്പം ഉണ്ടാവണമെന്നാണ് നമ്മുടെ ആഗ്രഹം.

മന്‍ കി ബാത്ത് പരമ്പരയില്‍ ഞാന്‍ പറയുകയുണ്ടായി ലക്ഷ്മി ദേവിയെ ആരാധിക്കുന്ന ഒരു രാജ്യത്ത്, ലക്ഷ്മിദേവി നമ്മുടെ വീടുകളില്‍, ഗ്രാമങ്ങളില്‍, നമ്മുടെ പരിസരങ്ങളില്‍ ലക്ഷ്മിദേവിയുടെ രൂപത്തില്‍ നമ്മുടെ പുത്രിമാര്‍ സന്നിഹിതയായിരിക്കും. നമ്മുടെ ഗ്രാമങ്ങളില്‍, നമ്മുടെ പരിസരങ്ങളില്‍, നമ്മുടെ വാര്‍ഡില്‍, നമ്മുടെ നഗരങ്ങളില്‍ ജീവിക്കുന്ന, സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്കു പ്രചോദനമാകും വിധത്തിലുള്ള നേട്ടങ്ങള്‍ കൊയ്ത നമ്മുടെ പുത്രിമാര്‍ പൊതു ചടങ്ങുകളില്‍ ആദരിക്കപ്പെടണം. അതായിരിക്കണം നമ്മുടെ ലക്ഷ്മിപൂജ. അതാണ് നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യം. കാലം കടന്നു പോകുമ്പോള്‍ നമ്മുടെ ഉത്സവങ്ങളിലെ മാറ്റങ്ങളെ നമ്മളും ഉള്‍ക്കൊള്ളുന്നു.

ഇന്നു നാം പരിശുദ്ധമായ വിജയദശമി ഉത്സവം ആചരിക്കുകയാണ്. നമ്മുടെ വ്യോമസേനയുടെ ജന്മദിനം കൂടിയാണ് ഇന്ന്. നമ്മുടെ വ്യോമസേന പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. വിജയദശമി ഉത്സവത്തിന്റെ ഈ ശുഭ വേളയില്‍ നമുക്ക് ഹനുമാന്‍ ഭഗവാനോടു പ്രാര്‍ത്ഥിക്കാം നമുക്ക് നമ്മുടെ വ്യോമസേനയെ അനുസ്മരിക്കാം, പ്രത്യേകിച്ച് വ്യോമസേനയിലെ നമ്മുടെ ധീരരായ ഓരോ സൈനികനെയും അനുസ്മരിക്കാം. അവര്‍ക്കു നന്മകള്‍ നേരാം, അവരുടെ ശോഭനമായ ഭാവിയ്ക്കായി ആശംസകള്‍ അര്‍പ്പിക്കാം.

ഇന്നു വിജയദശമി ഉത്സവമാണ്. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ഉത്സവം. അതായത് വിജയോത്സവം. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള ദുഷ്ട ശക്തിയെ ഓരോ നിമിഷത്തിലും പരാജയപ്പെടുത്തുക എന്നതും ഇതുപോലെ പ്രധാനപ്പെട്ടതാണ്. അപ്പോള്‍ മാത്രമെ നമുക്ക് ഭഗവാന്‍ ശ്രീരാമനെ ദര്‍ശിക്കാന്‍ സാധിക്കു. ശ്രീരാമ ഭഗവാനെ അനുഭവിക്കാന്‍ ജീവിതത്തില്‍ വിജയിക്കാന്‍ നാം നമ്മുടെ ആന്തരിക ഊര്‍ജ്ജം ശക്തിപ്പെടുത്തണം. നമ്മുടെ ആന്തരിക ദൗര്‍ബല്യങ്ങളെ പരാജയപ്പെടുത്തണം. നമ്മിലുള്ള സാത്താനെ നശിപ്പിക്കുക എന്നതാണ് പ്രാഥമിക ഉത്തരവാദിത്വം.

വിജയദശമിയുടെ ഈ അവസരത്തില്‍, നാം മഹാത്മഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികവും കൊണ്ടാടുകയാണ്. ഈ അവസരത്തില്‍ എല്ലാ പൗരന്മാരും പ്രതിജ്ഞ എടുക്കണം.

രാജ്യത്തിന്റെ പുരോഗതിക്കായി ഈ വര്‍ഷം ഒരു തീരുമാനം ഞാനും നടപ്പാക്കും. ഞാന്‍ വെള്ളം സംരക്ഷിച്ചാല്‍, അതും ഒരു പ്രതിജ്ഞയാണ്. ഞാന്‍ ഭക്ഷണം ദുര്‍വ്യയം ചെയ്യാതിരുന്നാല്‍ ഒരു പ്രതിജ്ഞയാണ്. ഞാന്‍ വൈദ്യുതി ലാഭിച്ചാല്‍ ഇതും ഒരു പ്രതിജ്ഞയാണ്. രാജ്യത്തെ പൊതുസ്വത്ത് ഞാന്‍ ഒരിക്കലും നശിപ്പിക്കില്ല – ഇതും ഒരു പ്രതിജ്ഞയാണ്.

വിജയദശമി ഉത്സവം, മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം, ഗുരുനാനാക്ക് ദേവ്ജിയുടെ 550-ാം പ്രകാശ പര്‍വ്വം തുടങ്ങിയ ധന്യ വേളകള്‍ ആകസ്മികമായി നമുക്ക് ഈ വര്‍ഷം ഒന്നിച്ചു വന്നിരിക്കുന്നു. ഈ യാദൃശ്ചികതകള്‍ ഉപയോഗിച്ച് അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നാം ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ സ്വീകരിക്കണം. അപ്പോള്‍ നാം തീര്‍ച്ചയായും വിജയം വരിക്കും.

യോജിച്ചുള്ള പരിശ്രമത്തിന്റെ ശക്തി എന്താണ്. ശ്രീകൃഷ്ണ ഭഗവാനെ കുറിച്ചു ചിന്തിച്ചാല്‍ സംഘടിതമായ പരിശ്രമത്തിന്റെ ശക്തിക്ക് എന്തു നേടാന്‍ സാധിക്കുമെന്ന് വ്യക്തമാകും. ഒറ്റ വിരലില്‍ അദ്ദേഹം ഗോവര്‍ധന പര്‍വ്വതം ഉയര്‍ത്തി. പക്ഷെ അദ്ദേഹത്തിന്റെ വിരലിനൊപ്പം എല്ലാ ആട്ടിടയന്മാരുടെയും വടികളും ഉണ്ടായിരുന്നു.

ശ്രീരാമ ഭഗവാന്റെ ജീവിതം നോക്കൂ. അദ്ദേഹത്തിന് സമുദ്രം കടക്കുന്നതിന് പാലം നിര്‍മ്മിക്കണമായിരുന്നു. ഇതും സംഘബലത്തെയാണ് ചിത്രീകരിക്കുന്നത്. കാട്ടില്‍ കണ്ടുമുട്ടിയ എല്ലാ അനുചരന്മാരും അതിന് അദ്ദഹത്തോടൊപ്പം കൂടി. അവരുടെ സംഘടിത പരിശ്രമ ഫലമായി ശ്രീരാമ ഭഗവാന്‍ പാലം നിര്‍മ്മിക്കുകയും ശ്രീലങ്കയില്‍ പ്രവേശിക്കുകയും ചെയ്തു. സംഘബലത്തിലാണ് ഈ സാധ്യത. സംഘടിത ശ്രമങ്ങളുടെ ശക്തിയെ ഈ ഉത്സവങ്ങള്‍ പരിപോഷിപ്പിക്കുന്നു. ആ ശക്തിയോടെ നമുക്കും നമ്മുടെ എല്ലാ പ്രതിജ്ഞകളും നിറവേറ്റാം.

പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ നമുക്ക് വ്യക്തിപരമയി പരിശ്രമിക്കാം. നമ്മുടെ ഗ്രാമത്തെ, തെരുവിനെ, പരിസരങ്ങളെ ആദ്യം പ്ലാസ്റ്റിക്ക് രഹിതമാക്കാനുള്ള ഈ പ്രചാരണത്തിന്റെ ഭാഗമാക്കാം. ഇത്തരത്തിലുള്ള ആശയം മുന്നോട്ടു വച്ച് പ്ലാസ്റ്റിക്ക് ഉപയോഗം ഒഴിവാക്കി നമുക്ക് നമ്മുടെ പ്രതിജ്ഞ പാലിക്കാം.

ആയിരക്കണക്കിനു സംവത്സരങ്ങളായി ശ്രീരാമ ഭഗവാന്റെ ഈ വിജയപര്‍വ്വ ഉത്സവം നാം ആഘോഷിച്ചു വരുന്നു. വേദികളില്‍ രാമായണം അവതരിപ്പിച്ചുകൊണ്ട് ഈ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനും നാം പരിശ്രമിക്കുന്നു. തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്ക് ഈ സാംസ്‌ക്കാരിക പാരമ്പര്യം കൈമാറുന്നു.

ഇന്ന് ഈ പരിപാടിയിലൂടെ നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യം യുവ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ദ്വാരകയിലെ രാംലീല കമ്മിറ്റി നടത്തിയ ഉദ്യമത്തെ ഞാന്‍ അനുമോദിക്കുന്നു.

വിജയദശമിയുടെ ഈ വേളയില്‍ ഞാന്‍ നിങ്ങള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു. എന്നോടൊപ്പം ഉച്ചത്തില്‍ വീണ്ടും പറയുക –

ജയ് ശ്രീറാം – ജയ് ശ്രീറാം!

ജയ് ശ്രീറാം – ജയ് ശ്രീറാം!

ജയ് ശ്രീറാം – ജയ് ശ്രീറാം!

വളരെ നന്ദി.