പിഎം ഇന്ത്യ
ഇന്ത്യയും, ബ്രസീലും തമ്മില്‍ ആരോഗ്യ – വൈദ്യശാസ്ത്ര രംഗത്ത് സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഈ മാസം തന്നെ ധാരണാപത്രം ഒപ്പുവയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രയോജനങ്ങള്‍ :
ആരോഗ്യരംഗത്ത് സംയുക്ത സംരംഭങ്ങള്‍, സാങ്കേതികവിദ്യാ വികസനം, ഗവേഷണ വികസനം മുതലായവയില്‍ ഇന്ത്യയും, ബ്രസീലും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും. രണ്ട് രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുവായ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളും ധാരണാപത്രം ശക്തിപ്പെടുത്തും.