Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുപ്രീംകോടതിയുടെ വിധി പുതുപുലരിയുടെ ആരംഭം കുറിക്കുന്നു: പ്രധാനമന്ത്രി


അയോദ്ധ്യാവിധിയെ ചരിത്രപരമെന്ന് പ്രശംസിച്ച പ്രധാനമന്ത്രി, ഇന്ന് ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സുവര്‍ണ്ണദിനമാണെന്നും അഭിപ്രായപ്പെട്ടു. നവ ഇന്ത്യ നിര്‍മ്മിക്കുന്നതിനായി ഒന്നിച്ചു നിൽക്കാനും എല്ലാവരുടെയും വികസനത്തിനുമായി പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.

” ഇന്ന് നവംബര്‍ 9ന് കര്‍ത്താര്‍പൂര്‍ ഇടനാഴിക്ക് തുടക്കം കുറിച്ചു. ഈ ഇടനാഴിയില്‍ ഇന്ത്യയുടെയൂം പാക്കിസ്ഥാന്റേയും പ്രയത്‌നമുണ്ട്. ഇന്ന് ഈ ദിവസത്തെ, നവംബര്‍ 9ലെ അയോദ്ധ്യാ വിധി ഒന്നിച്ചുനില്‍ക്കുന്നതിലുള്ള ശക്തിയേയും ഒരുമിച്ചുവളരുന്നതിനെയും നമ്മെ പഠിപ്പിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.

സുപ്രീംകോടതി എല്ലാവരെയൂം വളരെ ക്ഷമയോടെ കേള്‍ക്കുകയും ഏകക്ണഠമായ വിധി പ്രഖ്യാപിക്കുകയും ചെയ്തത് അവരുടെ ഏറ്റവും വലിയ നിശ്ചദാര്‍ഢ്യത്തെയാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

” ഇന്നത്തെ വിധിയോടെ ഏറ്റവും ദുര്‍ഘടമായ വിഷയങ്ങള്‍ പോലും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടും നിയമത്തിന്റെ പൊരുളിലൂടെയും പരിഹരിക്കാമെന്ന സന്ദേശമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി നല്‍കിയിരിക്കുന്നത്.

ചിലപ്പോള്‍ കാലതാമസം ഉണ്ടായാലും ക്ഷമയോടെ കാത്തിരിക്കണമെന്ന് നാം ഈ വിധിയില്‍ നുന്നും പഠിക്കണം. ഇത് എല്ലാവരുടെയും താല്‍പര്യത്തിലാണ്.

ഏത് അവസ്ഥയിലും ഇന്ത്യന്‍ ഭരണഘടനയിലും നീതിന്യായവ്യവസ്ഥയിലുമുള്ള വിശ്വാസം അചഞ്ചലമായി നിലകൊള്ളണം. ഇത് വളരെ പ്രധാനമാണ്.” പ്രധാനമന്ത്രി പറഞ്ഞു.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ സുപ്രീംകോടതി അവരുടെ വിധി പ്രസ്താവിച്ചുകഴിഞ്ഞു, രാജ്യനിര്‍മ്മിതി നമ്മുടെ ഉത്തരവാദിത്തമായി കൂടുതല്‍ ഗൗരവത്തോടെ കാണുകയെന്നത് ഓരോ പൗരന്മാരുടെയും കടമയുമാക്കി. നമ്മിലെല്ലാമുള്ള ഐക്യവും സാഹോദര്യവും, സൗഹാര്‍ദ്ദവും യോജിപ്പും സമാധാനവും രാജ്യത്തിന്റെ വികസനത്തിന് വളരെ പ്രധാനമാണ്. നമ്മുടെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും നേടിയെടുക്കുന്നതിനായി ഒന്നിച്ചു നടക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.