പിഎം ഇന്ത്യ
2014-2015, 2015-2016 വര്‍ഷങ്ങളിലെ വരുമാനം അടിസ്ഥാനമാക്കി നല്കുന്ന റെയില്‍വേയുടെ ലാഭവിഹിതം വരുമാനത്തിന്റെ യഥാക്രമം 5 ഉും 4 ഉും ശതമാനം നല്‍കാനുള്ള 2014 ലെ റെയില്‍വേ കണ്വെന്ഷന് സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ഇത് സംബന്ധിച്ച പ്രമേയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്കി.
2014 ലെ റെയില്‍വേ കണ്വെന്ഷന് കമ്മിറ്റിയുടെ ആദ്യ റിപ്പോര്‍ട്ടിലെ 5,6,9,11,12,13,14,15,16,17,18,19 ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ഇത് സഹായിക്കും.