പിഎം ഇന്ത്യ
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലെ വരള്‍ച്ചയും ജലക്ഷാമവും സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം വിലയിരുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫട്നാവിസ് പങ്കെടുത്തു. മുതിര്‍ന്ന കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ചര്‍ച്ചയ്ക്കു തുടക്കമിട്ട പ്രധാനമന്ത്രി, വരള്‍ച്ചയെ നേരിടാന്‍ കേന്ദ്രവും സംസ്ഥാനവും തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൗരന്മാരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. ഇടക്കാല, ദീര്‍ഘകാല പദ്ധതികളാണു വരള്ച്ചയില്ലാതാക്കാന് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡ്രിപ്, സ്പ്രിങ്ക്ളര്‍ നനരീതികള് അവലംബിക്കുകവഴി ജലത്തിന്റെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കരിമ്പുകൃഷിക്ക് ഡ്രിപ് നനരീതി പിന്തുടരുന്നതു പഞ്ചസാരയുടെ മേന്മ ഉടരാന്‍ സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു വര്‍ഷത്തിനകം മഹാരാഷ്ട്രയിലെ മുഴുവന്‍ കരിമ്പുപാടങ്ങളിലു ഡ്രിപ് നന രീതി നടപ്പാക്കാനുള്ള പദ്ധതി തയ്യാറായിവരികയാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു.
ജലസംഭരണത്തിനു പരമ്പരാഗതവഴികളും ആധുനിക രീതികളും ഉപയോഗപ്പെടുത്തണമെന്നു പ്രധാനമന്ത്രി യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. വെള്ളത്തിന്റെ ഫലപ്രദമായ ഉപയോഗത്തിനു ഛത്രപതി ശിവജി നടപ്പാക്കിയ സംവിധാനങ്ങളില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ആ കാലഘട്ടത്തിലെ ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഗവണ്മെന്റ് ശ്രമമാരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്കായി നല്ല രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
നഗരങ്ങളില്‍ ഖര, ദ്രാവക മാലിന്യസംസ്കരണ പദ്ധതികള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, നഗരപ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ വെള്ളത്തിന്റെയും ജൈവവളത്തിന്റെയും ലഭ്യത ഇതിലൂടെ വര്‍ധിക്കുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
കാലാവസ്ഥയ്ക്ക് ഊന്നല്‍ നല്കി ക്ലൈമറ്റ് റീസൈലന്റ് അഗ്രിക്കള്‍ച്ചറിനു പ്രാധാന്യം നല്‍കുമെന്നും പാടങ്ങളില്‍ ജലസുരക്ഷ ഉറപ്പാക്കാന്‍ വിപരീത കാലാവസ്ഥ തിരിച്ചടി സൃഷ്ടിക്കാത്ത ക്ലൈമറ്റ് റെസിസ്റ്റന്റ് അഗ്രിക്കള്‍ച്ചര്‍ മോഡേണൈസേഷന് പ്രോജക്ട് നടപ്പാക്കുന്നതിനായി ലോകബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിച്ചു. ഈ പദ്ധതി താമസംകൂടാതെ ലോകബാങ്കിനു ശുപാര്‍ശ ചെയ്തതിന് അദ്ദേഹം പ്രധാനമന്ത്രിയോടു നന്ദി അറിയിക്കുകയും ചെയ്തു.
ജലസംരക്ഷണത്തിനും സംഭരണത്തിനുമായുള്ള ജല്‍ യുക്ത് ശിവര്‍ അഭിയാന് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. 2016-17ലേക്ക് 51,500 കുളങ്ങളാണു ലക്ഷ്യംവെച്ചിരിക്കുന്നതെന്നും കര്‍ഷകരില്‍നിന്നുള്ള ആവേശകരമായ പ്രതികരണത്തിന്റെ സാഹചര്യത്തില്‍ ഇതു വിപുലീകരിക്കാന്‍ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറാത്ത്വാഡ, വിദര്‍ഭ മേഖലകളിലെ പ്രധാന ജലസേചനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. കൂടുതല്‍ കര്‍ഷകര്‍ക്കു ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും വരള്‍ച്ചരഹിത മഹാരാഷ്ട്ര സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചാണ് ശ്രീ. ഫട്നാവിസ് തുടര്‍ന്നു പറഞ്ഞത്.
സംസ്ഥാന ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, വിളവൈവിധ്യവല്ക്കരണവും മൂല്യവര്‍ധന നടപ്പാക്കലും പാലുല്പാദനം, മല്‍സ്യക്കൃഷി, കോഴിവളര്‍ത്തല്‍, തേനീച്ചക്കൃഷി തുടങ്ങിയവ നടപ്പാക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനസ്രോതസ്സുകള്‍ വര്‍ധിപ്പിക്കലും പ്രാധാന്യത്തോടെ കാണണമെന്നു നിര്‍ദേശിച്ചു. പ്രകൃതിയില്‍നിന്നുണ്ടാകുന്ന തിരിച്ചടികളെ നേരിടാന്‍ പ്രകൃതിക്കിണങ്ങുന്ന വഴികള്‍ തേടേണ്ടതിന്റെ പ്രസക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
CM @Dev_Fadnavis & I held wide-ranging discussions on the drought in parts of Maharashtra & how to mitigate it https://t.co/ITJOQ8SAN3
— Narendra Modi (@narendramodi) May 7, 2016
Stressed on vitality of increasing water use efficiency through sprinkler & drip irrigation including in sugarcane cultivation.
— Narendra Modi (@narendramodi) May 7, 2016
Usage of modern solid & liquid waste management practices in urban areas will also benefit the adjoining rural areas.
— Narendra Modi (@narendramodi) May 7, 2016
CM @Dev_Fadnavis apprised me about the Jal Yukt Shivar Abhiyan & State Govt's efforts to complete irrigation projects across the state.
— Narendra Modi (@narendramodi) May 7, 2016