പിഎം ഇന്ത്യ
ഇക്കൊല്ലം സെപ്തംബറില്‍ ചുതലയേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ശ്രീ. കിതാമുറയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. മേഖലയിലെ സമാധാനം, പുരോഗതി, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ വളര്‍ന്നു വരുന്ന തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകനുമായുള്ള ശ്രീ. കിതാമുറയുടെ ചര്‍ച്ചകള്‍ ഉഭയകക്ഷി സഹകരണത്തിലെ ഈ സുപ്രധാന അംശം ശക്തിപ്പെടുത്താന്‍ വഴി തെളിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ആബെയുമായുള്ള തന്റെ ഊഷ്മളമായ ബന്ധത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, അടുത്ത മാസം നടക്കുന്ന ഇന്ത്യ -ജപ്പാന് വാര്‍ഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിന് താന്‍ ഉറ്റുനോക്കുകയാണെന്ന് പറഞ്ഞു.
***