Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആധാര്‍, നേരിട്ടുള്ള ആനുകൂല്യവിതരണ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി

ആധാര്‍, നേരിട്ടുള്ള ആനുകൂല്യവിതരണ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി


തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ ആധാര്‍, നേരിട്ടുള്ള ആനുകൂല്യവിതരണ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി.

രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ ആധാര്‍ റജിസ്‌ട്രേഷനിലെ പുരോഗതിയും അതോടൊപ്പം ഗുണഭോക്താക്കളെ തിരിച്ചറിയാനും ആനൂകുല്യം അര്‍ഹരായവര്‍ക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനുമായി വ്യക്തിവിവരങ്ങളും ആധാര്‍ നമ്പറും ബന്ധപ്പെടുത്തുന്നതിലെ പുരോഗതിയും പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു. നേരിട്ടുള്ള ആനുകൂല്യവിതരണ പദ്ധതി പ്രകാരം 2015-16ല്‍ 30 കോടിയിലേറെ ഗുണഭോക്താക്കള്‍ക്കായി 61,000 കോടി രൂപ വിതരണം ചെയ്തതായി യോഗത്തില്‍ വെളിപ്പെടുത്തപ്പെട്ടു. ഇതില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. വഴിയുള്ള 25,000 കോടി രൂപയും എല്‍.പി.ജിക്കായുള്ള പഹല്‍ വഴിയുള്ള 21,000 കോടി രൂപയും ഉള്‍പ്പെടും.

ക്ഷേമപദ്ധതികളില്‍ വലിയ സാമ്പത്തികലാഭമാണ് നേരിട്ടുള്ള ആനുകൂല്യവിതരണ പദ്ധതിയിലൂടെ ഉണ്ടായിട്ടുള്ളത്. ഇരട്ട ഗുണഭോക്തൃത്വം ഒഴിവാക്കുന്നതിനും ഇതു സഹായകമായി. ഉദാഹരണത്തിന്, 1.6 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി ഒഴിവാക്കാന്‍ സാധിച്ചതിലൂടെ 10,000 കോടി രൂപയുടെ നേട്ടമുണ്ടായി. പഹല്‍ പദ്ധതിയില്‍ 2014-15ല്‍ മാത്രം 3.5 കോടി ഇരട്ട ഗുണഭോക്തൃത്വം കണ്ടെത്താനും അതുവഴി 14,000 കോടി രൂപയുടെ നേട്ടമുണ്ടാക്കാനും സാധിച്ചു. എം.ജി.എന്‍.ആര്‍.ഇ.സി.എസിലും 2015-16ല്‍ ഏതാണ്ട് 3,000 കോടി രൂപയുടെ നേട്ടമുണ്ടായി. ഇത് ആകെ വിതരണം ചെയ്തതിന്റെ പത്തു ശതമാനത്തോളം വരുമെന്നതും ശ്രദ്ധേയമാണ്. നേരിട്ടുള്ള ആനുകൂല്യ വിതരണം യാഥാര്‍ഥ്യമായതോടെ പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്ല തുക ലാഭിക്കാന്‍ സാധിച്ചു.

പാളിച്ചകളില്ലാത്ത സംവിധാനം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗുണഭോക്താക്കള്‍ക്കു യഥാസമയം ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരത്തണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. പുതിയ സംവിധാനം ഫലപ്രദമായി നടപ്പാക്കപ്പെട്ടുവെന്നും ഗുണഭോക്താക്കള്‍ക്കു ബുദ്ധിമുട്ടില്ലാത്തവിധം പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പാക്കണമെന്ന് ഓരോ വകുപ്പിനോടും അദ്ദേഹം ആവശ്യപ്പെട്ടു. വിപുലമായി നടപ്പാക്കുംമുമ്പ് ഉദ്യോഗസ്ഥര്‍ പുതിയ സംവിധാനം പരിശോധിച്ചു പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

സന്നദ്ധസംഘടനകളെ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കുന്നതിന്റെ പ്രവര്‍ത്തനപുരോഗതിയും പ്രധാനമന്ത്രിക്കു വിശദീകരിച്ചുനല്‍കപ്പെട്ടു. നിതി ആയോഗിന്റെ കീഴിലുള്ള എന്‍.ജി.ഒ. ദര്‍പ്പണ്‍ പോര്‍ട്ടലില്‍ 71,000 സന്നദ്ധസംഘടനകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.