Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


മുന്‍ പ്രധാനമന്ത്രി ശ്രീ. ചൗധരി ചരണ്‍ സിംഗിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘ചൗധരി ചരണ്‍ സിംഗ് ജിയെ ആദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുന്നു. കഠിനാധ്വാനികളായ കര്‍ഷകരുടെ അവകാശ സംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ അചഞ്ചലനായി നിലകൊണ്ടിരുന്ന ചരണ്‍ സിംഗ് ജി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനായി അശ്രാന്തം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ ഘടന ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.