പിഎം ഇന്ത്യ
പുതിയ ദശാബ്ദത്തില്‍ രാജ്യത്തിനു ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പാര്‍ലമെന്റംഗങ്ങളോട് ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പായി പതിവായി ചെയ്യാറുള്ള വിധം മാധ്യമങ്ങളോടു പ്രതികരിച്ച പ്രധാനമന്ത്രി, രാജ്യത്തെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചും ഇന്നത്തെ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യക്ക് എങ്ങനെ പരമാവധി നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ചും വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ സമ്മേളനത്തില്‍ നാം ധനകാര്യ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ഇന്നത്തെ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യക്ക് എങ്ങനെ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകാന്‍ അതെങ്ങനെ സഹായകമാകുമെന്നും ചിന്തിക്കാന്‍ ശ്രമിക്കണം.’
പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂല്യവത്തായ ചര്‍ച്ചകള്‍ നടക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, ചര്‍ച്ചകള്‍ ജനങ്ങളെ ശാക്തീകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാകണം എന്നു നിര്‍ദേശിച്ചു.
‘അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായി നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ദശാബ്ദത്തിലും ഈ പ്രവര്‍ത്തനം നാം തുടരും. ഇരു സഭകളിലും ധനകാര്യ വിഷയങ്ങളെ കുറിച്ചും ജന ശാക്തീകരണത്തെ കുറിച്ചും മഹത്തായ ചര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. ചര്‍ച്ചകള്‍ നമുക്കെല്ലാം അറിവു പകരുന്നതായിരിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്’, അദ്ദേഹം പറഞ്ഞു.
Speaking at the start of the Budget Session of Parliament. https://t.co/CIMbUsXOVV
— Narendra Modi (@narendramodi) January 31, 2020