Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ‘ഹുനര്‍ ഹാട്ട്’ സന്ദര്‍ശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ന്യൂഡല്‍ഹിയിലെ ‘ഹുനര്‍ ഹാട്ട്’ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹുനര്‍ ഹാട്ടില്‍ പങ്കെടുക്കുന്ന കൗശലപണിക്കാര്‍, ശില്‍പ്പികള്‍ പാചകവിദഗ്ധര്‍ എന്നിവരുടെ സ്റ്റാളുകള്‍ അദ്ദേഹംസന്ദര്‍ശിച്ചു. ഇന്ത്യാ ഗേറ്റിന്റെ പുല്‍ത്തകിടയില്‍ അത്തരം 250 സ്റ്റാളുകള്‍ തയാറാക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുന്ന കൗശലപണിക്കാരില്‍ 50%വും സ്ത്രീകളാണ്. പ്രധാനമന്ത്രി ഹാട്ടില്‍ പങ്കെടുക്കുന്ന കൗശലപണിക്കാരുമായി ആശയവിനിമയം നടത്തുകയും സാംസ്‌ക്കാരിക പരിപാടി വീക്ഷിക്കുകയും ചെയ്തു.

തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം നാമാവശേഷത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ഇന്ത്യയുടെ തദ്ദേശീയമായ പാരമ്പര്യ പൈതൃകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ‘ഹുനര്‍ ഹാട്ടി’ല്‍ പ്രതിഫലിക്കുന്നത്.

ഈ വര്‍ഷത്തെ ‘ഹുനര്‍ ഹാട്ടി’ന്റെ ആശയം ‘കൗശലില്‍ നിന്ന് കാമി’ലേക്ക് എന്നതാണ്. ഏകദേശം 3 ലക്ഷം വിദഗ്ധരായ കൗശലപണിക്കാര്‍, ശില്‍പ്പപണിക്കാര്‍, പാചകവിദഗ്ധര്‍ എന്നിവര്‍ക്ക് കഴിഞ്ഞ 3 വര്‍ഷം കൊണ്ട് തൊഴിലും തൊഴിലവസരങ്ങളും ‘ഹുനര്‍ ഹാട്ടി’ലൂടെ ലഭ്യമാക്കാനായിട്ടുണ്ട്. വലിയതോതിലുള്ള സ്ത്രീ കൗശലപണിക്കാരും ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്.