പിഎം ഇന്ത്യ

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന, ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്‍വെച്ച് ഏറ്റവും വലിയ 'സാമാജിക് അധികര്‍ത്ത ശിബിര'ത്തില്‍ 27,000 മുതിര്‍ന്ന പൗരന്‍മാര്‍ക്കും ദിവ്യാംഗര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രീയ വയോശ്രീ യോജന(ആര്‍.വി.വൈ.)യുടെ ഭാഗമായും കേന്ദ്ര ഗവണ്‍മെന്റിന്റെ എ.ഡി.ഐ.പി. പദ്ധതികളില്‍ പെടുത്തിയുമാണ് മുതിര്‍ന്ന പൗരന്‍മാരെ ശാക്തീകരിക്കുന്നതിനുള്ള മെഗാ വിതരണം സംഘടിപ്പിച്ചത്. സംസ്‌കൃതത്തിലെ പുരാതനമായ 'സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം, ന്യായേന മാര്‍ഗേന, മഹീം മഹീശാ' എന്ന സുഭാഷിതം ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി ഉദ്ധരിച്ചു. തുല്യനീതി ഉറപ്പാക്കേണ്ടതു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നാണ് ഈ സുഭാഷിതത്തിന്റെ അര്‍ഥം. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന തത്വശാസ്ത്രത്തിന് അടിസ്ഥാനം ഈ സുഭാഷിതമാണ്. സമൂഹത്തിലെ ഓരോരുത്തരുടെയും ക്ഷേമത്തിനും വികസനത്തിനുമായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണ്. മുതിര്‍ന്ന പൗരന്‍മാരെന്നോ ദിവ്യാംഗരെന്നോ ഗോത്രവര്‍ഗക്കാരെന്നോ അടിച്ചമര്‍ത്തപ്പെട്ടവരെന്നോ ഇല്ലാതെ 130 കോടി ഇന്ത്യക്കാരുടയും താല്‍പര്യം സംരക്ഷിക്കുക എന്നതിനാണ് എന്റെ ഗവണ്‍മെന്റ് പ്രഥമ പരിഗണന നല്‍കുന്നത്.' സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള മെഗാ ക്യാംപിനെ കുറിച്ചു പരാമര്‍ശിക്കവേ, എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ പരിപാടിയെന്ന് അദ്ദേഹം വിശദീകരിച്ചു. 'മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് ഇത്തരം വിതരണ ക്യാംപുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നതു തുലോം കുറവായിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗവണ്‍മെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 9,000 ക്യാംപുകള്‍ നടത്തി.' ഈ കാലത്തിനിടെ ദിവ്യാംഗര്‍ക്കു 900 കോടി രൂപയുടെ സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. 'പുതിയ ഇന്ത്യ വികസിപ്പിക്കുമ്പോള്‍ ദിവ്യാംഗര്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും തുല്യപങ്കാളിത്തം ഉറപ്പാക്കണം. വ്യവസായം, സേവനം, കായികം തുടങ്ങിയ മേഖലകളിലെല്ലാം അത്തരക്കാര്‍ക്കു ഗവണ്‍മെന്റ് പ്രോല്‍സാഹനം നല്‍കിവരികയാണ്.' 'റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ദ് ഡിസെബിലിറ്റീസ് ആക്റ്റ് നടപ്പാക്കിയ ആദ്യത്തെ ഗവണ്‍മെന്റാണ് നമ്മുടേത്. ഇതിലൂടെ വൈകല്യത്തിന്റെ വിഭാഗങ്ങളുടെ എണ്ണം ഏഴില്‍നിന്ന് 21 ആയി ഉയര്‍ത്തി. ദിവ്യാംഗര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ക്വോട്ട മൂന്നു ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്തുകയും ചെയ്തു'. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 700 റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവളങ്ങളും ഉള്‍പ്പെടെ രാജ്യത്തെ എത്രയോ കെട്ടിടങ്ങള്‍ അംഗവിഹീനര്‍ക്കു ചെന്നെത്താവുന്ന വിധം പരിഷ്‌കരിച്ചു. സുഗമ്യ ഭാരത് അഭിയാന്‍ പ്രകാരം ബാക്കി കെട്ടിടങ്ങള്‍കൂടി ഈ വിധത്തില്‍ പരിഷ്‌കരിക്കും. ഗുണഭോക്താക്കളുടെ എണ്ണവും വിതരണം ചെയ്ത സഹായക ഉപകരണങ്ങളുടെ എണ്ണവും വെച്ചുനോക്കുമ്പോള്‍ രാജ്യത്ത് ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും വലിയ ക്യാംപാണ് ഇത്. ഈ ക്യാംപില്‍വെച്ച് 26,000 ഗുണഭോക്താക്കള്‍ക്ക് 56,000ലേറെ സഹായക ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. 19 കോടിയിലേറെ രൂപ വില വരുന്ന ഉപകരണങ്ങളാണു നല്‍കുന്നത്. ഇതിലൂടെ ലക്ഷ്യംവെക്കുന്നത് നിത്യജീവിതത്തില്‍ സഹായക ഉപകരണങ്ങള്‍ ലഭ്യമാക്കുക വഴി ദിവ്യാംഗരുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സാമൂഹിക, സാമ്പത്തിക വികസനം സാധ്യമാക്കുക എന്നതാണ്.
बीते चार-पाँच वर्षों में देश की सैकड़ों इमारतें, 700 से ज्यादा रेलवे स्टेशन, एयरपोर्ट, दिव्यांगजनों के लिए सुगम्य बनाई जा चुकी हैं। जो बची हुई हैं, उन्हें भी सुगम्य भारत अभियान से जोड़ा जा रहा है: PM @narendramodi
— PMO India (@PMOIndia) February 29, 2020
उच्च शिक्षा संस्थानों में दाखिले के लिए भी उनका आऱक्षण 3 प्रतिशत से बढ़ाकर 5 प्रतिशत कर दिया गया है।
— PMO India (@PMOIndia) February 29, 2020
अपने दिव्यांग साथियों का कौशल विकास भी हमारी प्राथमिकता रही है: PM @narendramodi
पिछली सरकार के पाँच साल में जहां दिव्यांगजनों को 380 करोड़ रुपए से भी कम के उपकरण बांटे गए, वहीं हमारी सरकार ने 900 करोड़ रुपए से ज्यादा के उपकरण बांटे हैं। यानि करीब-करीब ढाई गुना: PM @narendramodi
— PMO India (@PMOIndia) February 29, 2020
हमारे यहां कहा जाता है- स्वस्ति: प्रजाभ्यः परिपालयंतां. न्यायेन मार्गेण महीं महीशाः!
— PMO India (@PMOIndia) February 29, 2020
यानि सरकार का ये दायित्व है कि हर व्यक्ति का भला हो, हर व्यक्ति को न्याय मिले।
यही सोच तो सबका साथ, सबका विकास, सबका विश्वास के मंत्र का भी आधार है: PM @narendramodi