Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊറോണ വൈറസിനെ നേരിടാന്‍ ശക്തമായ തന്ത്രം


കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ ഒരു തന്ത്രം ആവിഷ്‌ക്കരിക്കുന്നതിന് സാര്‍ക്ക് രാജ്യങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. ഈ തന്ത്രങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചചെയ്യാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും അത് ആരോഗ്യകരമായ ഒരു ഗ്രഹത്തിന് വേണ്ടി സംഭാവന അര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാദ്ധ്യമായ എല്ലാ വഴികളും തേടണമെന്ന് ട്വീറ്റുകളുടെ പരമ്പരയിലൂടെ പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്-19 നൊവല്‍ കൊറോണ വൈറസിനെതിരെ യുള്ള പോരാട്ടത്തില്‍ ഗവണ്‍മെന്റ് വിവിധ തലങ്ങളില്‍ അതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.