Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്വ ഗ്യാന് സംഗമത്തില് പ്രധാനമന്ത്രി നികുതി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു

രാജസ്വ ഗ്യാന് സംഗമത്തില് പ്രധാനമന്ത്രി നികുതി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു

രാജസ്വ ഗ്യാന് സംഗമത്തില് പ്രധാനമന്ത്രി നികുതി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജസ്വ ഗ്യാന് സംഗമത്തില് നികുതി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. രണ്ട് റവന്യൂ ബോര്ഡുകളായ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്ഡും (സി.ബി.ഡി.റ്റി), കേന്ദ്ര എക്സെസ്സ് കസ്റ്റംസ് ബോര്ഡും ഇതാദ്യമായിട്ടാണ് ഒരു സംയുക്ത സമ്മേളനം സംഘടിപ്പിക്കുന്നത്.

ഉദ്യോഗസ്ഥരില് നിന്നും നിര്ദേശങ്ങള് ക്ഷണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. ഡിജിറ്റല് വത്ക്കരണം, സ്വമേധയായുള്ള നികുതി അടയ്ക്കല്, നികുതി ദായകര്ക്കുള്ള സൗകര്യങ്ങള്, നികുതി അടിത്തറ വിപുലപ്പെടുത്തല്, നികുതി ഉദ്യോഗസ്ഥര്ക്ക് ആവശ്യമായ ഡിജിറ്റലും അല്ലാതെയുമുള്ള അടിസ്ഥാന സൗകര്യങ്ങള് തുടങ്ങി വ്യത്യസ്ഥ വിഷയങ്ങളില് സമ്മേളനത്തില് പങ്കെടുത്ത ചില ഉദ്യോഗസ്ഥര് തങ്ങളുടെ കാഴ്ചപ്പാടുകള് അവതരിപ്പിച്ചു.

രാജസ്വ ഗ്യാന് സംഗമത്തില് ആശയങ്ങളുടെ സ്വതന്ത്രവും തുറന്നതുമായ കൈമാറ്റത്തിന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ചു. എല്ലാ പൗരന്മാര്ക്കും നിയമവാഴ്ചയോട് ബഹുമാനവും, നികുതി വെട്ടിക്കുന്നവര്ക്ക് നിയമത്തിന്റെ നീണ്ട കരങ്ങളെ കുറിച്ച് ഭയവും ഉണ്ടാകണമെന്നിരിക്കെ, ജനങ്ങള് നികുതി ഉദ്യോഗസ്ഥരെ പേടിക്കരുത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ അതിന്റെ ചരിത്രത്തിലെ അതിവിശിഷ്ടമായ ഒരു ഘട്ടത്തിലാണ് എന്ന് പറഞ്ഞ അദേഹം, ജനങ്ങളുടെ വലിയ തോതിലുള്ള ആശയാഭിലാഷങ്ങള് രാജ്യത്തിന്റെ വികസനത്തിനായി പരിണമിപ്പിക്കുന്നതിന് ഗവണ്മെന്റിന് അവ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

j
നികുതി ഉദ്യോഗസ്ഥര്ക്ക് വ്യവസ്ഥിതിയില് വിശ്വാസം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. പാചകവാതക സബ്സിഡി സ്വമേധയാ വേണ്ടന്നുവയ്ക്കുന്ന ‘ഗിവ്വിറ്റ് അപ്പ്’ സംരംഭത്തെ ഉദാഹരിച്ചുകൊണ്ട്, മാറ്റം കൊണ്ടുവരുന്നതിന് നേതൃത്വം നല്കാന് നികുതി ഉദ്യോഗസ്ഥര്ക്ക് കഴിഞ്ഞാല് നികുതി അടിത്തറ ഗണ്യമായി വര്ദ്ധിപ്പിക്കാന് കഴിയുമെന്ന് അദേഹം പറഞ്ഞു.

നികുതി ഉദ്യോഗസ്ഥര്ക്കായി പ്രധാനമന്ത്രി ‘റാപ്പിഡ്’ (ആര്.എ.പി.ഐ.ഡി) എന്ന അഞ്ചിന പ്രമാണം വരച്ചുകാട്ടി. ഇതില് ‘ആര്’ റവന്യൂവിനെയും, ‘എ’ അക്കൗണ്ടബിലിറ്റിയെയും (ഉത്തരവാദിത്വം), ‘പി’ പ്രോബിറ്റിയെയും (സത്യസന്ധതയെയും) ‘ഡി’ ഡിജിറ്റല്വല്ക്കരണത്തെയും സൂചിപ്പിക്കുന്നു. സമ്മേളനത്തില് നിന്ന് ഉരിത്തിരിയുന്ന ആശയങ്ങളെ പ്രായോഗിക തലത്തില് ഉറച്ച തീരുമാനങ്ങളാക്കിക്കൊണ്ട് ഗ്യാന് സംഗമത്തെ കര്മ്മ സംഗമമാക്കാന് പ്രാധാനമന്ത്രി ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.

കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ് ജെയ്റ്റ്ലി, സഹമന്ത്രി ശ്രീ. ജയന്ത് സിന്ഹ, പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി ശ്രീ. നൃപേന്ദ്ര മിശ്ര, കേന്ദ്ര റവന്യൂ സെക്രട്ടറി ശ്രീ. ഹസ്മുഖ് ആദിയ, സി.ബി.ഡി.റ്റി, സി.ബി.ഇ.സി. എന്നിവയുടെ ചെയര്മാന്മാര് തുടങ്ങിയവര് തദവസരത്തില് സന്നിഹിതരായിരുന്നു.