Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസാമിലെ സിബ്‌സാഗറില്‍ ശ്രീമന്ത ശങ്കരദേവ സംഘത്തിന്റെ എണ്‍പത്തിയഞ്ചാം വാര്‍ഷിക സമ്മേളനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ

s2016020576729


വേദിയിലെ വിശിഷ്ട വ്യക്തികളെ, സഹപ്രവര്‍ത്തകരെ, ആദരീണയരായ അസംഖ്യം ജനങ്ങളെ,

ആദ്യമായി ഇങ്ങനെ ഒരു വിശുദ്ധ വേളയില്‍ നിങ്ങളിലൊരാളായിരിക്കാന്‍ അവസരമേകിയ, ഇവിടെ ഒത്തുകൂടിയവര്‍ക്ക് ആശംസകള്‍ നേരുന്നു. അഞ്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ക്യാമറകളും, പത്രങ്ങളും, ടെലിവിഷനും ടെലിഫോണും ഇല്ലാത്ത ഒരു കാലത്തെ മഹദ് വ്യക്തികളെ ഇന്നും നമ്മള്‍ ഓര്‍മിക്കുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ?. അദ്ദേഹം കാണിച്ചുതന്ന പാത പിന്തുടരാന്‍ മിതമായ പരിശ്രമമേ നാം നടത്തുന്നുള്ളൂ. കുറെ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സമൂഹത്തില്‍ ഏറെ സ്വാധീനമുണ്ടാക്കിയ അദ്ദേഹം എത്രമാത്രം അസാധാരണവും, പ്രതിഭാശാലിയുമായ വ്യക്തിയായിരിക്കും. ശ്രീമന്ത ശങ്കരദേവ ഗുരുജനിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അദ്ദേഹം നൂറ്റാണ്ടുകള്‍ക്കുമുന്‍പേ നിര്‍മ്മിച്ച ഓരോ ആശയവും ഇന്ന് നമ്മുടെ ജീവിതത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനുവേണ്ടി നാമിവിടെ വന്ന് ഇരിക്കുന്നു. അദ്ദേഹത്തെ നന്നായി അറിയുന്ന നിങ്ങളോട് ഞാന്‍ എന്തിന് അധികം പറയണം.

ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്നുള്ളവര്‍പോലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകൃഷ്ടരായതില്‍ ഞാന്‍ അത്ഭുതവാനാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ആത്മീയതയുടെ വര്‍ണങ്ങള്‍ നിറച്ചു. കുലപരമായി നമ്മുടെ ആത്മീയ പരിവേഷം വേഗത്തില്‍ കടന്നുപോകുന്ന ജീവിതരീതികളെ നിരവധി തവണ നിഷേധിക്കുന്ന ഒന്നാണ്.

ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ചുകൊണ്ട് ശ്രീ സാമന്ത ശങ്കരദേവ, അനിഷേധ്യമായ ഒരു മാര്‍ഗനിര്‍ദേശകന്റെ പങ്കു വഹിച്ചു. കലയോ, നൃത്തമോ, നാടകമോ, സംഗീതമോ ആകട്ടെ, മനുഷ്യജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള നൈസര്‍ഗ്ഗികമായ ചോദനകളിലും അദ്ദേഹം ആത്മീയതയുടെ വര്‍ണം നിറച്ചു. ആത്മീയതയും കലയും തമ്മില്‍, ആത്മീയതയും നൃത്തവും തമ്മില്‍, ആത്മീയതയും സംഗീതവും തമ്മില്‍, ആത്മീയതയും നാടകവും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ചിന്തിക്കാന്‍ സാധിക്കുമോ.

അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആത്മീയ അതിമാനുഷനായ സന്യാസിവര്യന്‍ അസാമിലെ അതിവിദൂരമായ സ്ഥലങ്ങളില്‍ ജീവിച്ചുകൊണ്ട് ‘ഒരു തികഞ്ഞ ഇന്ത്യക്കാരന്‍ ആകാന്‍ സഹായിക്കുന്ന തരത്തിലുള്ള ഒരു ആസാമിയായി നമുക്ക് ജീവിക്കാം’ എന്ന സന്ദേശം നല്‍കി. അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അദ്ദേഹം ദേശീയതയുടെ സന്ദേശം അറിയിച്ചു. നാം രാഷ്ടം കെട്ടിപ്പൊക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് യോജിച്ച ഒരു വ്യക്തിയായി നമ്മള്‍ മാറണം.

വേദപുസ്തകങ്ങള്‍ക്കുവേണ്ടിയും, ആയുധങ്ങള്‍ക്കുവേണ്ടിയും സമര്‍പ്പിച്ച അത്തരത്തിലുള്ളൊരു ആത്മീയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ദ്രോഹിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ അദ്ദേഹം തന്റെ ഭക്തരെ സ്വയം പരിശീലിപ്പിക്കുകയും മാതൃരാജ്യത്തിനുവേണ്ടി അവരുടെ ജീവിതം സമര്‍പ്പിക്കാനും ആത്മീയതക്കുനേരെയുള്ള അധിനിവേശം ചെറുക്കാനും, മഹത്തായ പാരമ്പര്യം സംരക്ഷിക്കാനും പ്രചോദനമേകുകയും ചെയ്തു.

സാമൂഹിക തിന്മകള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ ഇപ്പോഴും കണ്ടുവരുന്ന നീചത്വങ്ങള്‍ ഹൃദയത്തെ വളരെയധികം വേദനിപ്പിക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രം മുറുകെ പിടിക്കുന്ന ഹിന്ദു സമൂഹം, കാലാകാലങ്ങളിലുള്ള തിന്മകള്‍ക്കും, വൈകല്യങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അതേ സമയം സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതുന്നതിനുവേണ്ടി സമൂഹമണ്ഡലത്തില്‍ രംഗപ്രവേശം ചെയ്യുന്ന കുലീനരായ ആളുകളെയും സംഭാവന ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. അത് തീര്‍ച്ചയായും ഒരു ചെറിയകാര്യമല്ല, അതൊരു ശ്രദ്ധേയമായ വസ്തുതയാണ്.

ചിലപ്പോള്‍ ഇന്നത്തെ ജനങ്ങള്‍ കരുതുന്നുണ്ടാവും, തൊട്ടുകൂടായ്മയ്‌ക്കെതിരെ ഇന്ന് ശബ്ദമുയര്‍ത്തേണ്ട ആവശ്യമുണ്ടോ എന്ന് ?. ശ്രീമന്ത ശങ്കരദേവ, അഞ്ചു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് തന്നെ, തൊട്ടുകൂടായ്മയ്ക്കും സാമൂഹിക അനാചാരങ്ങള്‍ക്കുമെതിരെ നിലകൊണ്ടു. ആ ദിവസങ്ങളില്‍ സാമൂഹികഐക്യസന്ദേശവുമായി അദ്ദേഹം ഇന്ത്യയെങ്ങും സഞ്ചരിച്ചു. എത്രത്തോളം ക്ലേശങ്ങളാണ് അദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ടാകുക. സമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട ദുരാചാരങ്ങളെയും തിന്മകളെയുംകുറിച്ച് അദ്ദേഹം സംസാരിച്ചു.

ഈ സമയം വരെ, സ്വയം സമര്‍പ്പിതരായ അനുയായികളായ നിങ്ങള്‍ ശ്രീമന്ത ശങ്കരദേവ കാണിച്ചുതന്ന പാതയിലൂടെ അടിവെച്ചു നീങ്ങുന്നു. ഗവണ്‍മെന്റുപോലും, ഇത്തരം വലിയ പരിപാടികളില്‍ സംബന്ധിക്കുമ്പോള്‍ നിരവധി തവണ ചിന്തിക്കേണ്ടതുണ്ട്. ഹെലികോപ്ടറില്‍ നിന്നും ഞാന്‍ കണ്ണോടിക്കുമ്പോള്‍ ലക്ഷക്കണക്കിനുവരുന്ന ജനങ്ങളുടെ മനോഹരമായ കാഴ്ച കണ്ടു. ഈ ഒരു ആത്മീയ കരുത്ത് എത്ര അത്ഭുതകരമാണ് ?. ഈ വിശുദ്ധ ശക്തി എത്ര അത്യുച്ചമായ നിലയിലാണ്?. നമ്മുടെ രാജ്യത്തെ മുമ്പെങ്ങുമില്ലാത്തത്ര ഉയരത്തില്‍ എത്തിക്കാന്‍ സബ്കാ സാത് സബ്കാ വികാസ്(എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം)എന്നൊരു മന്ത്രം എന്റെ ഗവണ്‍മെന്റ് സ്വീകരിച്ചു. ഈ മന്ത്രം നിങ്ങളുടെ വിലയേറിയ ആത്മീയ ശക്തിയോടു ചേരുമ്പോള്‍ നമ്മുടെ രാജ്യം അതിവേഗത്തില്‍ മുന്നോട്ട് കുതിക്കും.

ഇന്നാണെങ്കില്‍ ഗവേഷണം, സാഹിത്യം, വിദ്യാഭ്യാസം, സംസ്‌കാരം, സാമൂഹിക ക്ഷേമം, തുടങ്ങിയ വിവിധ ജോലികള്‍ ശ്രീമന്ത ശങ്കരദേവ ഇന്‍സ്റ്റിറ്റിയൂഷന്‍ നിര്‍വഹിക്കുന്നു. വര്‍ഷങ്ങള്‍ സമയത്തിനനുസരിച്ച് വരികയും പോവുകയും ചെയ്യുന്നത് ഒരു സത്യമാണ്. നമ്മുടെ അനുഭവങ്ങള്‍ ചിലപ്പോള്‍ മധുരതരവും, ചിലപ്പോള്‍ കൈപ്പേറിയതുമാകാം. പക്ഷേ, നല്ല കാര്യത്തിനുവേണ്ടി നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. നാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് സമൂഹത്തില്‍ ഒരു കരുത്തുറ്റ ശക്തിയായി മാറാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുഖ്യ ഉദ്യോഗസ്ഥര്‍ എന്നെ കൊണ്ടുപോയപ്പോള്‍, സ്ഥാപനത്തിലെ ആത്മീയവും, വിദ്യാഭ്യാസപരവും മറ്റു ഇതരപ്രവര്‍ത്തനങ്ങളും ഞാന്‍ ആഴത്തില്‍ പഠിക്കുകയുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ശേഷിയെ ഗവണ്‍മെന്റ് പിറകോട്ട് വലിക്കില്ല.

ഒന്ന് സങ്കല്‍പിച്ചുനോക്കൂ, ഞാന്‍ അസാമില്‍ ശുചിത്വഭാരതം പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുവരികയാണെങ്കില്‍, ഗവണ്‍മെന്റിന് അതിനായി മുന്നോട്ടുവരേണ്ടതില്ലല്ലോ, പിന്നെ അസാം വൃത്തിശൂന്യമായിരിക്കുമോ. നിങ്ങള്‍ അങ്ങനെയൊരു പ്രതിഞ്ജയെടുക്കുകയും, ശ്രീമന്ത ശങ്കരദേവയുടെ പേരില്‍ ജയ് ഗുരു ശങ്കര്‍ എന്ന് ഉച്ഛത്തില്‍ പറഞ്ഞുകൊണ്ട് അസാമിലെ ശുചിത്വഭാരതം പ്രചാരണത്തിന് ഒരു അതുല്യമാതൃക സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് എന്റെ അഭിപ്രായം. പോളിയോ വിമുക്തമായ ഇന്ത്യക്കുവേണ്ടി ഗവണ്‍മെന്റ് ഒരു ബഹുജന പ്രചാരണപരിപാടി സംഘടിപ്പിക്കുന്നു. പോളിയോ ഡോസും വാക്‌സിനും ലഭിക്കാത്ത ഒറ്റ കുട്ടിപോലും, ഇന്ത്യയിലുണ്ടാകില്ലെന്ന് ഉറപ്പുവരുത്തലാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഒരു സുപ്രധാന ജോലിയാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ജനങ്ങള്‍ ഈ പ്രചാരണപരിപാടിയുടെ ഭാഗഭാക്കാവണം. എങ്കില്‍ നിങ്ങളുടെ പരിശ്രമം പാഴാവുമെന്ന് ഞാന്‍ ചിന്തിക്കില്ല.

എണ്ണത്തില്‍ കുറവുള്ള ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ കൊണ്ടൊന്നുമാത്രം, ഈ ലക്ഷ്യം കൈവരിക്കാനാകില്ല. സമൂഹത്തിന്റെ പുതിയ ശക്തിയായി നിങ്ങള്‍ രംഗപ്രവേശം ചെയ്യുമെന്നതാണ് എന്റെ വിശ്വാസം. ഇന്ത്യയുടെ വികസന ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഗവണ്‍മെന്റിന്റെയും, സമൂഹത്തിന്റെയും ശക്തി പരസ്പരം കൂട്ടിയോജിപ്പിച്ച് പോവേണ്ട സമയമാണിത്. എങ്കില്‍ മാത്രമേ, ശ്രീമന്ത ശങ്കരദേവ സ്വപ്നം കണ്ടതുപോലെയുള്ള ഒരു ഇന്ത്യയെ നമുക്ക് നിര്‍മിക്കാനാകൂ. ഈ ആത്മീയ വേളയില്‍ ഗുരുദേവിന് ഞാന്‍ ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി ഞാന്‍ ഉപകാരസ്മരണ നേരുന്നു. ഇത്തരം കുലീനമായ കാരണങ്ങള്‍ക്ക് കേന്ദ ഗവണ്‍മെന്റ് ഒരിക്കലും കാലതാമസം വരുത്തില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു. ഇത് എല്ലാവര്‍ക്കുമുള്ള എന്റെ ഉറപ്പാണ്.

വളരെയധികം നന്ദി.

ജയ് ഗുരുശങ്കര്‍