Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാധ്യമ പ്രവർത്തകൻ രോഹിത് സർദാനയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം


പ്രമുഖ    മാധ്യമ പ്രവർത്തകൻ രോഹിത് സർദാനയുടെ മരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

രോഹിത് സർദാന അകാലത്തിൽ  നമ്മെ  വിട്ടുപോയി. ഊർജ്ജസ്വലനും  ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് അഭിനിവേശമുള്ള, ഹൃദയാലുവായ   രോഹിതിന്റെ  അഭാവം നിരവധി പേരെ ദുഖത്തിലാഴ്ത്തും അദ്ദേഹത്തിന്റെ അകാല നിര്യാണം മാധ്യമ ലോകത്ത് വലിയ ശൂന്യത സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനം. ഓം ശാന്തി. ”

****