Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യോഗയെയും ആരോഗ്യകരമായ വാർദ്ധക്യത്തെയും കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ശക്തവും കൂടുതൽ വികസിതവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് പൗരന്മാർ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആരോഗ്യത്തോടെയും സജീവമായും ഉൽപ്പാദനക്ഷമതയോടെയും തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ലേഖനം എടുത്തുകാട്ടുന്നു.
ഇന്ത്യയുടെ കാലാതീതമായ ജ്ഞാനത്തിൽ വേരൂന്നിയ യോഗ ആരോഗ്യത്തിന് സമഗ്രമായ ഒരു സമീപനം നൽകുന്നുവെന്നും ആരോഗ്യകരമായ വാർദ്ധക്യത്തെ പിന്തുണയ്ക്കുന്ന, ഒരു ആജീവനാന്ത കൂട്ടാളിയായി വർത്തിക്കുന്നുവെന്നും ഇത് ഊന്നിപ്പറയുന്നു.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ്  കുറിച്ചു;

“2026-ലെ അന്താരാഷ്ട്ര യോഗാ ദിനം ലോകം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ശക്തവും കൂടുതൽ വികസിതവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് പൗരന്മാർ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആരോഗ്യത്തോടെയും സജീവമായും ഉൽപ്പാദനക്ഷമതയോടെയും തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ @mpprataprao എഴുതുന്നു.

ഇന്ത്യയുടെ കാലാതീതമായ ജ്ഞാനത്തിൽ വേരൂന്നിയ യോഗ ആരോഗ്യത്തിന് സമഗ്രമായ ഒരു സമീപനം വാഗ്ദാനം ചെയ്യുന്നുവെന്നും ആരോഗ്യകരമായ വാർദ്ധക്യത്തെ പിന്തുണയ്ക്കുന്ന ഒരു ആജീവനാന്ത കൂട്ടാളിയായി വർത്തിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറയുന്നു.”

SK