പിഎം ഇന്ത്യ

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയത്തെ അഭിനന്ദിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്റ് ശ്രീ. ഷീ ജിന്‍പിങ് അദ്ദേഹത്തിന് കത്തയച്ചു. ഇന്ത്യാ-ചൈനാ ബന്ധങ്ങളുടെ വികാസത്തിന് വളരെയധികം പ്രധാന്യമാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് പ്രസിഡന്റ് ഷീ ചൂണ്ടിക്കാണിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്ത വികസനത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി മോദിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള താല്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു. ഇരു കക്ഷികളുടെയും സംയുക്ത പ്രയത്നത്തിന്റെ ഫലമായി അടുത്തകാലത്ത് ഇന്ത്യാ-ചൈനാ ബന്ധത്തിന്റെ വികസനത്തിലുണ്ടായ ശക്തമായ ചലനാത്മകതയിലുള്ള സംതൃപ്തിയും പ്രസിഡന്റ് ഷീ പ്രകടിപ്പിച്ചു