പിഎം ഇന്ത്യ
അനധികൃത കുടിയേറ്റക്കാരുടെ തിരിച്ച് വരവ് സംബന്ധിച്ച് ഇന്ത്യയും, ബ്രിട്ടണും, വടക്കന്‍ അയര്‍ലന്റും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പ്രയോജനങ്ങള്‍ :
നയതന്ത്ര പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസാ രഹിത യാത്രയ്ക്കും, നിയമപരമായി ബ്രിട്ടണിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബ്രിട്ടീഷ് വിസാ ഭരണക്രമത്തിന്റെ ഉദാരവല്‍ക്കരണത്തിനും ധാരണാപത്രം വഴിയൊരുക്കും.
മറ്റൊരു രാജ്യത്ത് നിയമപരമായ യാതൊരു അടിത്തറയും ഇല്ലെന്ന് പൗരത്വ പരിശോധന തൃപ്തികരമായി തെളിയുന്നവരുടെ തിരിച്ച് വരവ് ഇത് ഉറപ്പാക്കും.
അനധികൃത താമസത്തിന് പിടിയിലാകുന്നവരെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സുഗമമാക്കാന്‍ ധാരണാപത്രം സഹായിക്കും.