Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അനില്‍ മാധവ് ദവേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ. മാധവ് ദവേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘എന്റെ സുഹൃത്തും വളരെ ആദരണീയനായ സഹപ്രവര്‍ത്തകനും പരിസ്ഥിതി മന്ത്രിയുമായ അനില്‍ ദവേജിയുടെ ആകസ്മിക ദേഹവിയോഗത്തില്‍ തികച്ചും ഞെട്ടിപോയി. എന്റെ അനുശോചനങ്ങള്‍.

ജീവിതം ഉഴിഞ്ഞുവച്ച പൊതു സേവകനായി അനില്‍ മാധവ് ദവേജി ഓര്‍ക്കപ്പെടും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിന് അതിശക്തമായ അഭിനിവേശമായിരുന്നു.

പ്രധാനപ്പെട്ട നയപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ട് ഇന്നലെ വൈകുന്നേരം വരെ ഞാന്‍ അനില്‍ മാധവ് ദവേജിയോടൊപ്പം ഉണ്ടായിരുന്നു. ഈ വിയോഗം വ്യക്തിപരമായൊരു നഷ്ടമാണ്,’ പ്രധാനമന്ത്രി പറഞ്ഞു.