പിഎം ഇന്ത്യ
അന്റാര്‍ട്ടിക്ക് പ്രദേശത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും, അര്‍ജന്റീനയും തമ്മില്‍ സഹകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ഒപ്പ് വച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. ദക്ഷിണ മഹാസമുദ്രങ്ങളുടെയും അന്റാര്‍ട്ടിക്കയുടെയും പരിസ്ഥിതി സംരക്ഷണം, ഭൗമശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവയില്‍ ശാസ്ത്ര സഹകരണത്തിന് ഈ ധാരണാപത്രം സഹായിക്കും.
പ്രധാന സവിശേഷതകള്‍
· ദക്ഷിണ മഹാസമുദ്രങ്ങളുടെയും അന്റാര്‍ട്ടിക്കയുടെയും പരിസ്ഥിതി സംരക്ഷണം, ജീവശാസ്ത്ര, ഭൗമശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവയില്‍ ശാസ്ത്ര സഹകരണം.
· അന്റാര്‍ട്ടിക്കയുടെയും, അതിനെ ആശ്രയിക്കുന്ന പരിസ്ഥിതിയുടെയും പഠനവുമായി ബന്ധപ്പെട്ട ശാസ്ത്ര വിവരങ്ങളുടെ പരസ്പര കൈമാറ്റം.
· ശാസ്ത്രജ്ഞരെ പരസ്പരം കൈമാറുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തും.
· ഒരു രാജ്യത്തിന്റെ ദേശീയ, അന്റാര്‍ട്ടിക്ക് പരിപാടിയില്‍ മറ്റെ രാജ്യത്തെ ശാസ്ത്രജ്ഞരെയും, വിദഗ്ദ്ധരെയും പങ്കെടുപ്പിക്കല്‍.
· ശാസ്ത്ര സമ്മേളനങ്ങളും, ശില്‍പ്പശാലകളും സംഘടിപ്പിക്കല്‍ ; സുപ്രധാന പോളാര്‍ ഫോറം യോഗങ്ങളോടനുബന്ധിച്ച് സാധ്യമായത്ര ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുക.
· സംയുക്ത ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍
· ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം.