Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അയോദ്ധ്യാവിധിയില്‍ സമാധാനത്തിനും ഐക്യത്തിനും പ്രധാനമന്ത്രിയുടെ ആഹ്വാനം


ഇന്നത്തെ അയോദ്ധ്യാവിധിയില്‍ ശാന്തിയും സമാധാനവും പുലര്‍ത്താന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

” ബഹുമാനപ്പെട്ട സുപ്രീംകോടതി അയോദ്ധ്യാ പ്രശ്‌നത്തില്‍ വിധി പ്രസ്താവിച്ചു. വിധിയെ ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണേണ്ടതില്ല. ഇത് രാമഭക്തിയോ റഹിം ഭക്തിയോ ആകട്ടെ, രാഷ്ട്രഭക്തിയുടെ ആത്മാവിനെ ശക്തിപ്പെടുത്തുകയാണ് അനിവാര്യമായത്. ഐക്യം വിജയിക്കട്ടെ!

ഏത് പ്രശ്‌നവും നിയമത്തിന്റെ ശരിയായ പ്രക്രിയയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നത് ഉയര്‍ത്തിക്കാട്ടുന്നതുകൊണ്ട് സുപ്രീംകോടതിയുടെ ഈ വിധി വളരെയധികം ശ്രദ്ധേയമായതാണ്. സ്വാതന്ത്ര്യം, സുതാര്യത, നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദീര്‍ഘവീക്ഷണം എന്നിവയൊക്കെ ഇത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഇത് വ്യക്തമായി വരച്ചുകാട്ടുന്നു.

പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന ഒരു വിഷയം നീതിയുടെ സദസ്സുകൾ രമ്യമായി അവസാനിപ്പിച്ചു. എല്ലാവശത്തിനും എല്ലാ കാഴ്ചപ്പാടുകള്‍ക്കും അവരുടെ വ്യത്യസ്തമായ വീക്ഷണഗതികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടത്ര സമയവും അവസരങ്ങളും നല്‍കിയിരുന്നു. ഈ വിധി ജനങ്ങള്‍ക്ക് നീതിന്യായ പ്രക്രിയയിലുള്ള വിശ്വാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

ഇന്നത്തെ വിധിവരെ ശാന്തിയും സമാധാനവും 130 കോടി ഇന്ത്യാക്കാരും നിലനിര്‍ത്തിയത് സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമുള്ള ഇന്ത്യയുടെ അന്തിലീനമായ പ്രതിജ്ഞാബദ്ധതയാണ് വെളിവാക്കുന്നത്. ഐക്യത്തിന്റെയും യോജിപ്പിന്റേയും ഈ ഉത്സാഹശക്തി നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്റെ സഞ്ചാരപഥമാകട്ടെ. എല്ലാ ഇന്ത്യന്‍ പൗരന്മാരും ശാക്തീകരിക്കട്ടെ.”പ്രധാനമന്ത്രി പറഞ്ഞു.