Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അവശ്യ സാധന നിയമപ്രകാരം ഏര്‍പ്പെടുത്തിയ


പയര്‍വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യയോഗ്യമായ എണ്ണകള്‍, എണ്ണക്കുരുക്കള്‍ എന്നീ അവശ്യസാധനങ്ങളുടെ വ്യാപാരത്തിന് 2014-ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് 2014 സെപ്റ്റംബര്‍ 30ന് ഇറക്കിയ കേന്ദ്ര ഉത്തരവിന്റെ (നമ്പര്‍ എസ്ഒ. 2559(ഇ)) കാലാവധി 2015 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെയാണ് ദീര്‍ഘിപ്പിച്ചത്.

1955-ലെ അവശ്യ സാധന നിയമം അനുസരിച്ച് അവശ്യ വസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കാനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളെ ഇത് പ്രാപ്തരാക്കും. നൈതികമല്ലാത്ത വ്യാപാരവും, പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി സ്‌റ്റോക്ക് പരിധി, ലൈസന്‍സിങ് നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കും. വിപണിയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിച്ചു നിര്‍ത്താനും ഇത് സഹായിക്കും.