പിഎം ഇന്ത്യ
ആഗോള സംരംഭകത്വ ഉച്ചകോടി-2017 (ജി.ഇ.എസ്) സംയുക്തമായി ഇന്ത്യയില്‍ നടത്തുന്നതിന് അമേരിക്കയുമായി ഇന്ത്യ ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഉച്ചകോടി സുഗമമായി നടത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ടാകേണ്ട ഉത്തരവാദിത്തം, ചരക്ക് നീക്കമുള്‍പ്പെടെ സഹകരണത്തിന്റെ മേഖലകള്‍, വേദികളുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ എന്നിവയൊക്കെ ധാരണാപത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ജി.ഇ.എസ്-2017 സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും മികച്ച അവസരമാണ് ഒരുക്കിയത്. ഒപ്പം ആഗോള വ്യവസായ മേധാവികളുമായി കൂടിക്കാഴ്ച നടത്താനും, നെറ്റവര്‍ക്കിംഗ് സെഷന്‍, പിച്ചിംഗ് മത്സരങ്ങള്‍, തന്ത്രങ്ങളുമായി ബന്ധപ്പെട്ട ശില്‍പ്പശാല, പുതിയ സഹകരണത്തിനായി മേഖല പ്രാധാന്യത്തോടെയുള്ള പരിപാടികളും ഉണ്ടായിരുന്നു. യുവ സംരംഭകര്‍ക്ക് പ്രത്യേകിച്ച് വനിതാ സംരംഭകര്‍ക്കും, ദീര്‍ഘകാലമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും സാമ്പത്തികാവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഫോറവും ഉച്ചകോടി നല്‍കി.
പശ്ചാത്തലം
2017 നവംബര്‍ 28-30 തീയതികളില്‍ ഹൈദരാബാദില്‍ വച്ചാണ് ജി.ഇ.എസ്-2017 നടന്നത്. 150 രാജ്യങ്ങളില്‍ നിന്നായി 1500 ലേറെ രജിസ്‌റ്റേര്‍ഡ് പ്രതിനിധികള്‍ ഇതില്‍ സംബന്ധിച്ചു. ഇതിന് പുറമെ ബഹുരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒമാര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ഇതില്‍ ഭാഗഭാക്കായിരുന്നു.
2016 ജൂണ്‍ 7ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയും അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മില്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ജി.ഇ.എസിന്റെ എട്ടാം പതിപ്പ്-2017ല്‍ ഇന്ത്യയില്‍ വച്ച് നടത്താമെന്ന് തീരുമാനമെടുത്തത്. 2017 ജൂണ്‍ 25 മുതല്‍ 27 വരെ യു.എസ്.എ സന്ദര്‍ശിച്ച അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇത് ആവര്‍ത്തിക്കുകയും അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേശക മിസ് ഇവാങ്ക ട്രംമ്പിനെ ജി.ഇ.എസിലേക്കുള്ള യു.എസ്. പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് ഇന്ത്യയിലേക്ക് വരാനായി ക്ഷണിക്കുകയും ചെയ്തിരുന്നു.
വളര്‍ന്നുവരുന്ന സംരംഭകരുടെ ഒരു വിശിഷ്ട വേദിയാണ് ജി.ഇ.എസ്. ആഗോള വ്യവസായ നേതാക്കള്‍, അന്താരാഷ്ട്ര സംരംഭകരുടെ ശൃംഖലകള്‍, നൂതനാശയക്കാര്‍, നിക്ഷേപകര്‍ എന്നിവരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഉച്ചകോടി ഒരുക്കിയിരുന്നു. അതോടൊപ്പം പിച്ചിംഗ് മത്സരം, തന്ത്രരൂപീകരണ ശില്‍പ്പശാല, സംരംഭകരും നിക്ഷേപകരുമായി പുതിയ ബന്ധമുണ്ടാക്കുന്നതിന് സഹായകരമാകുന്ന മേഖല തിരിച്ചുള്ള പരിപാടികള്‍ എന്നിവയ്ക്കുള്ള വേദികളും ഒരുക്കികൊടുത്തിരുന്നു. യുവ സംരഭകര്‍ക്ക് പ്രത്യേകിച്ച് വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സാമ്പത്തികാവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സൗകര്യവും നല്‍കിയിരുന്നു.