പിഎം ഇന്ത്യ
നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 100 ഫയലുകള്‍ ആദ്യസെറ്റായി കേന്ദ്രഗവണ്‍മെന്റ് പരസ്യപ്പെടുത്തി.
ഡിജിറ്റല്‍ ഫയലുകള്‍ പുറത്തുവിടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാഷണല്‍ ആര്‍ക്കൈവ്‌സ് സന്ദര്‍ശിച്ചു.
പ്രൊഫ. ചിത്ര ഘോഷ്, ശ്രീ. ചന്ദ്ര ബോസ്, ശ്രീ. സുര്യ കുമാര്‍ ബോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാജിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം കണ്ടു.
നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ ഘട്ടംഘട്ടമായി പരസ്യപ്പെടുത്തുമെന്നും പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നും 2015 ഒക്ടോബര്‍ 14നു ന്യൂഡെല്‍ഹിയിലെ വസതിയില്‍ തന്നെ സന്ദര്‍ശിച്ച നേതാജിയുടെ ബന്ധുക്കള്‍ക്കു പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
ഇതുപ്രകാരം, ആദ്യഘട്ടമായി 2015 ഡിസംബര്‍ നാലിനു പ്രധാനമന്ത്രിയുടെ ഓഫീസ് 33 ഫയലുകള്‍ പരസ്യപ്പെടുത്തുകയും നാഷണല്‍ ആര്‍ക്കൈവ്‌സിനു കൈമാറുകയും ചെയ്തു.
തുടര്‍ന്ന്, ആഭ്യന്തര മന്ത്രാലയവും വിദേശമന്ത്രാലയവും അവരുടെ ശേഖരങ്ങളിലുണ്ടായിരുന്ന നേതാജി ഫയലുകള്‍ പരസ്യപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും നാഷണല്‍ ആര്‍ക്കൈവ്‌സിനു കൈമാറുകയും ചെയ്തു.
ആദ്യചുവടായി, സംരക്ഷണ നടപടിയും ഡിജിറ്റല്‍വല്‍ക്കരണവും പൂര്‍ത്തിയാക്കി 100 ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് നാഷണല്‍ ആര്‍ക്കൈവ്‌സ് ലഭ്യമാക്കിയിരിക്കുകയാണിപ്പോള്‍.
സംരക്ഷണ നടപടിയും ഡിജിറ്റല്‍വല്‍ക്കരണവും പൂര്‍ത്തിയാക്കുന്ന മുറയ്ക്കു ബാക്കി ഫയലുകളും പരസ്യപ്പെടുത്തും.
നേതാജിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്ന് ബന്ധപ്പെട്ട മറ്റു രാജ്യങ്ങളിലെ ഗവണ്‍മെന്റുകളോടു കേന്ദ്ര ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായുള്ള ശ്രമം തുടരാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
ഡിജിറ്റല്‍ രൂപത്തിലുള്ള ഫലയുകള്‍ എന്‍.ഐ.സി. പ്രത്യേകമായി തയ്യാറാക്കിയ www.netajipapers.gov.in എന്ന സൈറ്റില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
Remembering NetajiSubhasChandra Bose on his birth anniversary. His bravery & patriotism endears him to several Indians across generations.
— NarendraModi(@narendramodi) January 23, 2016
From the pages of history...Proclamation issued by Netajiin 1944. pic.twitter.com/UokXkGw2xM
— NarendraModi(@narendramodi) January 23, 2016
Today is a special day for all Indians. Declassification of Netajifiles starts today. Will go to National Archives myself for the same.
— NarendraModi(@narendramodi) January 23, 2016
Happening now: PM @narendramodi at the National Archives. https://t.co/BpriseEy3f
— PMO India (@PMOIndia) January 23, 2016