Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്ര പ്രദേശില്‍ എന്‍.ഐ.ടി സ്ഥാപിക്കുന്നതിന് അനുമതി


ആന്ധ്ര പ്രദേശില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2016-ലെ ആന്ധ്രപ്രദേശ് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത്, 2015 ആഗസ്റ്റ് മുതല്‍ എന്‍. ഐ.ടി പ്രവര്‍ത്തിക്കുന്നുണ്ട്.

എന്‍.ഐ.ടി ആന്ധ്ര പ്രദേശിനെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സയന്‍സ് എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് ബില്‍ അവതരിപ്പിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.