Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആയുഷ്മാന്‍ ഭാരത് വഴി അസ്സമിലെ പാവപ്പെട്ട കര്‍ഷകന്റെ ജീവിതം രക്ഷപെട്ടു. അസ്സമിലെ കലിത പണരഹിത


അസ്സമിലെ ഒരു പാവപ്പെട്ട കര്‍ഷകനായ 35 വയസ്സുള്ള ദ്വിജന്‍ കലിതയുടെ തലയ്ക്ക് ഗുരുതരമായ  പരിക്കേറ്റു. കാംരൂപ് മെട്രോ ആശുപത്രിയില്‍ അര്‍ധ അബോധാവസ്ഥയില്‍ കടുത്ത വേദയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അതിനാല്‍ ന്യൂറോ സര്‍ജറിയും, തലയോട്ടിയിലെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ക്രാനിയോപ്ലാസ്റ്റിയും ശരീര കലകള്‍ മാറ്റിവയ്ക്കാനുള്ള എക്‌സോജീനസ് ഗ്രാഫ്റ്റും വേണ്ടി വരുമെന്ന് കണ്ടെത്തി.

കലിദയുടെ സാമ്പത്തിക സ്ഥിതി തീരെ മോശമായതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാനാവുമായിരുന്നില്ല.

എങ്കിലും ആയുഷ്മാന്‍ ഭാരതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രതീക്ഷ ജനിക്കുകയും അതുവഴി സൗജന്യ ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞു. 

തന്നെപ്പോലുള്ള പാവപ്പെട്ട ജനങ്ങള്‍ക്ക് ഈ പദ്ധതി ഒരനുഗ്രഹമാണെന്ന് കലിത പറയുന്നു. 

ഇന്ന് അദ്ദേഹം ആരോഗ്യവാനാണ്. ഒപ്പം ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയുടെ വിജയത്തെ കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച 31 ഗുണഭോക്താക്കളില്‍ ഒരാളുമായിരുന്നു.

കൃത്യം ഒരു വര്‍ഷം മുമ്പ്, 2018 - ല്‍ ഉദ്ഘാടനം ചെയ്ത ആയുഷ്മാന്‍ ഭാരത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. രാജ്യത്തെ 10.74 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് ചികിത്സാ സൗകര്യം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. 

കഴിഞ്ഞ ഒരു വര്‍ഷം കലിതയെ പോലുള്ള 50,000 ത്തിലേറെ രോഗികള്‍ക്ക് തങ്ങളുടെ സംസ്ഥാനത്തിന് പുറത്ത് മികച്ച ചികിത്സ ലഭിക്കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി വഴിയൊരുക്കി.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിക്ക് കീഴില്‍ 16,085 ആശുപത്രികള്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 41 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും 10 കോടിയിലധികം ഇ-കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുമുണ്ട്. 

ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 20,700 ലേറെ ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

*****