പിഎം ഇന്ത്യ
ആരോഗ്യം, ഔഷധം എന്നീ മേഖലകളില്‍ ഇന്ത്യയും സെനഗലും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന പ്രധാന മേഖലകളില്‍ ചിലത്: 1. സംയോജിതമായി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തല്‍ 2. വൈദ്യശാസ്ത്ര ഗവേഷണം, 3. അടിയന്തര ആശ്വാസം
4. ആശുപത്രി പരിപാലനം
5. മരുന്നുകളും ഔഷധ ഉല്‍പന്നങ്ങളും ആശുപത്രി ഉപകരണങ്ങളും
6. പാരമ്പര്യ മരുന്നുകള്‍
7. എയ്ഡ്‌സ് നിയന്ത്രണം
8. പരസ്പരം താല്‍പര്യമുള്ള ഏതു മേഖലയും
സഹകരണം വര്‍ധിപ്പിക്കുന്നതിനും ധാരണാപത്രത്തിന്റെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു പ്രവര്‍ത്തനസംഘം രൂപീകരിക്കും.