പിഎം ഇന്ത്യ
ആരോഗ്യമേഖലയില്‍ പരസ്പരം സഹകരിക്കുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയവും കോട്ട് ദി ഐവറിയിലെ ആരോഗ്യ പൊതുജന ശുചിത്വ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
താഴേപ്പറയുന്ന മേഖലകളിലെ സഹകരണമാണ് ധാരണാപത്രത്തിന് കീഴില്‍ വരുന്നത് :-
1. നൂതന മെഡിക്കല്‍ സാങ്കേതികവിദ്യ, ന്യൂക്ലിയര്‍ മെഡിസിന്‍, റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍, കാര്‍ഡിയാക് സര്‍ജറി, നെഫ്രോളജി, ഹീമോഡയാലിസിസ്, മെഡിക്കല്‍ ഗവേഷണം എന്നീ മേഖലകളില്‍ ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, മറ്റ് ആരോഗ്യ പ്രൊഫഷണലുകള്‍, വിദഗ്ധര്‍ എന്നിവരുടെ വിനിമയവും പരിശീലനവും.
2. മരുന്നുകളുടെയൂം ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും നിയന്ത്രണം.
3. മാനവവിഭവശേഷി വികസനത്തിനും ആരോഗ്യപരിരക്ഷ സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ട സഹായം.
4. മെഡിക്കല്‍ ആരോഗ്യ ഗവേഷണ വികസനം.
5. ആരോഗ്യപരിരക്ഷാ മേഖലയുടെ പരിപാലനം, മെഡിക്കല്‍ ഇവാക്യുവേഷന്‍ ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ സേവനം.
6. ജനറിക്, അത്യാവശ്യ മരുന്നുകളുടെ സംഭരണം
7. എച്ച്.ഐ.വി/എയ്ഡ്സ് മേഖലയിലെ ഗവേഷണത്തിന് സഹകരണം.
8. സാംക്രമിക രോഗനിരീക്ഷണത്തിന് വേണ്ട സങ്കേതങ്ങളുടെയും തന്ത്രങ്ങളുടെയും വികസനവും മെച്ചപ്പെടുത്തലും.
9. പ്രാഥമിക ആരോഗ്യ പരിരക്ഷാമേഖലയിലെ മികച്ച രീതി കളുടെ വിനിമയം.
10. ആശുപത്രികളുടെയും സാമുഹികാരോഗ്യ കേന്ദ്രങ്ങളുടെയും പരിപാലനത്തിന്റെയും സാങ്കേതികജ്ഞാനം പങ്കുവയ്ക്കല്‍.
11. പൊതുജനാരോഗ്യത്തിന്റെ പ്രോത്സാഹനവും, മെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പരിചയം പങ്കുവയ്ക്കല്‍
12. ആരോഗ്യ പ്രോത്സാഹനവും രോഗ നിയന്ത്രണവും
13. സാംക്രമികേതര രോഗങ്ങള്‍
14. തൊഴിലിടങ്ങളിലെയും, പരിസ്ഥിതിയിലെയും ആരോഗ്യം.
15. മെഡിക്കല്‍ ഗവേഷണം
16. പരസ്പരം തീരുമാനിക്കുന്ന മറ്റേതു മേഖലയിലേയും സഹകരണം.
സഹകരണത്തിന്റെ വിശദാംശങ്ങള്‍ വിപുലീകരിക്കുന്നതിനും ഈ ധാരണാപത്രം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു പ്രവര്‍ത്തക സമിതി രൂപീകരിക്കും.
***