Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യരംഗത്തും വൈദ്യശാസ്ത്രരംഗത്തും ഇന്ത്യ- പാപ്വ ന്യൂഗിനിയ സഹകരണത്തിന് മന്ത്രിസഭാനുമതി


ആരോഗ്യരംഗത്തും വൈദ്യശാസ്ത്രരംഗത്തും ഇന്ത്യയും പാപ്വ ന്യൂഗിനിയും സഹകരിക്കുന്നതിനായുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി.

ഉഭയകക്ഷി ധാരണാപത്രം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും പാപ്വ ന്യൂ ഗിനിയയുടെ ആരോഗ്യ, എച്ച്.ഐ.വി./എയ്ഡ്‌സ് മന്ത്രാലയവുമായുള്ള ബന്ധം സംയുക്തപദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മെച്ചപ്പെടാന്‍ സഹായകമാകും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കും.