Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യരംഗത്തു സഹകരിക്കുന്നതിനായുള്ള ഇന്ത്യ-ഇന്‍ഡോനീഷ്യ ധാരണാപത്രത്തിനു മന്ത്രിസഭാ അനുമതി


ആരോഗ്യരംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ഇന്‍ഡോനീഷ്യയും ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

താഴെപ്പറയുന്ന മേഖലകളിലെ സഹകരണം ഉദ്ദേശിച്ചുള്ളതാണു ധാരണാപത്രം. എ. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ് (എ.പി.ഐ.), ഐ.ടി.അധിഷ്ഠിത വൈദ്യോപകരണങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കലും ഈ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണവും.

ബി. മനുഷ്യവിഭവശേഷി വികസനം

സി. ആരോഗ്യസേവനങ്ങള്‍

ഡി. പരസ്പരം യോജിക്കാവുന്ന മറ്റു മേഖലകള്‍.

സഹകരണം വിപുലപ്പെടുത്തുന്നതിനും ധാരണാപത്രത്തിന്റെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു പ്രവര്‍ത്തകസംഘം രൂപികരിക്കും.