Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യ-ഔഷധമേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ക്യൂബയും തമ്മിലുള്ള ധാരണാപത്രത്തിന് അനുമതി


ആരോഗ്യ-ഔഷധമേഖലയിലെ സഹകരണത്തിന് ഇന്ത്യയും ക്യൂബയും തമ്മിലുളള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2017 ഡിസംബര്‍ 6ന് ന്യൂഡല്‍ഹിയില്‍ വച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. താഴേപ്പറയുന്ന മേഖലകളാണ് ധാരണാപത്രത്തില്‍ ഉള്‍ക്കൊള്ളുന്നത്:

1)മെഡിക്കല്‍ ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, മറ്റ് ആരോഗ്യ പ്രൊഫഷണലുകള്‍, വിദഗ്ധര്‍ എന്നിവരുടെ കൈമാറ്റവും പരിശീലനവും

2) മാനവവിഭവശേഷി വികസിപ്പിക്കല്‍, ആരോഗ്യസേവനങ്ങള്‍, ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ തയാറാക്കുക എന്നിവയ്ക്ക് വേണ്ട സഹായം.

3) ആരോഗ്യമേഖലയിലെ മാനവവിഭശേഷിക്ക് ഹ്രസ്വകാല പരിശീലനം.

4) ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, വിവരങ്ങള്‍ കൈമാറല്‍ എന്നിവയുടെ നിയന്ത്രണം.

5) ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയും കക്ഷികള്‍ കണ്ടെത്തുന്ന മറ്റ് മേഖലകളുമായുള്ള വ്യവസായ വികസന സാഹചര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

6) ജനറിക് മരുന്നുകളുടെയും മറ്റ് അവശ്യ മരുന്നുകളുടെയും സംഭരണവും മരുന്ന് വിതരണത്തിന്റെ ഉറവിടങ്ങളില്‍ സഹായവും.

7) ആരോഗ്യവസ്തുക്കളുടെയും മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും സംഭരണം.

8) പരസ്പരം തീരുമാനിക്കുന്ന മറ്റ് ഏതൊരു മേഖലയിലും സഹകരണം.

ധാരണാപത്രത്തിന്റെ നടപ്പാക്കല്‍ നിരീക്ഷിക്കുന്നതിനും സഹകരണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനുമായി ഒരു സംയു്കത കര്‍മ്മ സമിതി രൂപീകരിക്കും.