Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആര്‍.സി.എഫിന്റെ സ്ഥലം എം.എം.ആര്‍.ഡി.എ. യ്ക്ക് കൈമാറുന്നതിന് മന്ത്രിസഭയുടെ അനുമതി


രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (ആര്‍സിഎഫ്) ന്റെ പക്കലുള്ള സ്ഥലം മുംബൈ മെട്രൊപൊളിറ്റന്‍ റീജിയണല്‍ ഡവലപ്‌മെന്റ് അതോറിറ്റിക്കും, ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കൈമാറാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

പാശ്ചാത്തലം- രാജ്യത്തെ പൊതുമേഖലയിലെ മുന്‍നിരയിലുള്ള രാസവള നിര്‍മ്മാണ കമ്പനിയാണ് ആര്‍സിഎഫ്. 1978-ല്‍ ഫെര്‍ട്ടിലൈസര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുനസംഘടിപ്പിച്ചതിലൂടെയാണ് ഇത് സ്ഥാപിതമായത്. 1997-ല്‍ കമ്പനിക്ക് മിനി രത്‌ന പദവി കൈവന്നു. ഈസ്റ്റേണ്‍ ഫ്രീ വേ ലിങ്ക് റോഡിന്റെ നിര്‍മ്മാണത്തിനായി 2014-ല്‍ എംഎംആര്‍ഡിഎ 48,849.74 ചതുരശ്ര മീറ്റര്‍ സ്ഥലം താല്‍ക്കാലികമായി ആര്‍സിഎഫില്‍ നിന്ന് ഏറ്റെടുത്തിരുന്നു. 1991-ലെ വികസന നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരമാണ് ആര്‍സിഎഫ് എംഎംആര്‍ഡിഎക്കും, ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും സ്ഥലം തിരികെ കൈമാറുന്നത്.