Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസ(എ.എം.)ത്തിലൂടെ പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നതിനു മന്ത്രിസഭ തത്വത്തില്‍ അംഗീകാര നല്‍കി


ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസ(എ.എം.)ത്തിലൂടെ പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാര നല്‍കി. കരുത്തേറിയതും മത്സരക്ഷമതയുമുള്ള ദേശസാല്‍കൃത ബാങ്കുകള്‍ സൃഷ്ടിക്കപ്പെടുന്നതിനു സഹായകമാണ് ഈ തീരുമാനം.

സവിശേഷതകള്‍:

പൂര്‍ണമായും വാണിജ്യപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലായിരിക്കും കരുത്തേറിയതും മത്സരക്ഷമതയുള്ളതുമായ ബാങ്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നത്.

ബോര്‍ഡ് ഓഫ് ബാങ്കില്‍നിന്നു വേണം നിര്‍ദേശം ഉയരാന്‍.

ലയനത്തിനുള്ള പദ്ധതി തത്വത്തില്‍ അംഗീകരിക്കുന്നതിനായി ബാങ്കുകളില്‍നിന്നു ലഭിക്കുന്ന നിര്‍ദേശം ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസം മുമ്പാകെ വെക്കേണ്ടതാണ്.

തത്വത്തിലുള്ള അംഗീകാരം ലഭിക്കുന്നതോടെ ബാങ്കുകള്‍ നിയമാനുസൃതമായും സെബി നിബന്ധനകള്‍ക്കു വിധേയമായും നടപടികള്‍ കൈക്കൊള്ളും.

അന്തിമ പദ്ധതി റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്യും.