പിഎം ഇന്ത്യ
നഗരാസൂത്രണ-വികസനമേഖലകളിലെ സഹകരണത്തിന് ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മൂന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 മേയ് 31 നായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്.
നഗര വികസനം പരിപാലനം തുടങ്ങി മറ്റ് മേഖലകളില്‍ മുന്‍സിപ്പാലിറ്റികള്‍ ഉള്‍പ്പെടുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് സിംഗപ്പൂര്‍ ഏജന്‍സികള്‍ നേടിയിട്ടുള്ള വൈദഗ്ധ്യം വേഗത്തില്‍ കരസ്ഥമാക്കുന്നതിന് ഈ ധാരണാപത്രം സൗകര്യമൊരുക്കും. ഇതിലൂടെ നഗര പുനരുജ്ജീവന ദൗത്യത്തെ (അര്‍ബന്‍ റീജൂവനേറ്റ് മിഷന്‍) സഹായിക്കും.
ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ നഗരാസൂത്രണ മേഖലകളെ കേന്ദ്രീകരിച്ചുള്ള ആസൂത്രണം, ജല-മലിനജനപരിപാലനം, ഖരമാലിന്യ പരിപാലനം, ബുദ്ധിപരമായ ഗതാഗതസംവിധാനം പൊതു ധനസഹായം(പൊതു-സ്വകാര്യ പങ്കാളിത്തം) എന്നിവയുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.
പ്രധാനപ്പെട്ട നേട്ടങ്ങള്‍
എറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അറിവുകളുടെ കൈമാറ്റം, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികള്‍ക്ക് നഗരാസൂത്രണം, ജല-മലിനജല പരിപാലനം, ഖരമാലിന്യ പരിപാലനം, ബുദ്ധിപരമായ ഗതാഗത സംവിധാനം, പൊതു ധനസഹായം (പൊതു-സ്വകാര്യ പങ്കാളിത്തങ്ങള്‍) എന്നിവയില്‍ കാര്യശേഷി നിര്‍മ്മാണവും കൈപിടിച്ചുള്ള സഹായവും നല്‍കുന്നതിന് ഈ ധാരണാപത്രം സഹായിക്കും.
ഗുണഭോക്താക്കള്‍
കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റ് മറ്റ് പ്രാദേശിക ഭരണസംവിധാനങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ അറിവിന്റെ അടിത്തറ ഉയര്‍ത്തുന്നതിന് നേരിട്ടുള്ള ഗുണം ലഭിക്കും. അത് ആത്യന്തികമായി നഗരപൗര ആവശ്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സാക്ഷാത്കരിക്കും.