Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അഗാധ ദുഃഖം രേഖപ്പെടുത്തി


ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലെ  ജീവഹാനിയിൽപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ദുഃഖത്തിന്റെ ഈ വേളയിൽ  ഇന്ത്യ ഇന്തോനേഷ്യയ്‌ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലെ  ജീവഹാനിയും,  വസ്തുവകകൾക്കുണ്ടായ നാശനഷ്ടവും ദുഃഖകരമാണ്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം. പരിക്കേറ്റവർ  വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ ഇന്ത്യ ഇന്തോനേഷ്യയ്‌ക്കൊപ്പം നിലകൊള്ളുന്നു. “.

 

–ND

*****